ഭുവനേശ്വർ കുമാർ- ഇന്ത്യ കണ്ട ഏറ്റവും മികച്ച ബോളർമാരിൽ ഒരാൾ ആണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. ഭുവിയും ആദ്യ ഓവറുകളിലെ അദ്ദേഹത്തിന്റെ മാജിക്കും ഒരുപാട് അവസരങ്ങളിൽ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. പരിക്കുകളും ചില ഫിറ്റ്നസ് പ്രശ്നങ്ങളും ഒകെ കാരണം ഇപ്പോൾ ടീമിൽ നിന്ന് പുറത്താണെങ്കിലും താരത്തിന് ആരാധകർ ഏറെയാണ്. ഓസ്‌ട്രേലിയയിൽ പേസ് അനുകൂല സാഹചര്യങ്ങളിൽ ബുംറക്ക് ഒപ്പം ഭുവി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരും ഏറെയാണ്.
എന്തായാലും ഭുവിയുമായി ബന്ധപ്പെട്ട ബോളിങ് കണക്കുകൾ പുറത്ത് വരുമ്പോൾ അധികം ഒന്നും ആരും ശ്രദ്ധിക്കാത്ത അദ്ദേഹത്തിന്റെ ഒരു ഗംഭീര ബാറ്റിംഗ് കണക്കുകൾ പുറത്ത് വരുകയാണ്. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ ഇന്ത്യയുടെ ടോപ് ഓർഡർ നിരാശപെടുത്തിയപ്പോൾ ആണ് സെന രാജ്യങ്ങളിലെ ഭുവിയുടെ ബാറ്റിംഗ് കണക്കുകൾ പുറത്തുവന്നത്.
ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ യുവതാരങ്ങളിൽ പ്രധാനി ജയ്‌സ്വാളിന്റെ ആവറേജ് 26 . 55 ആണ് എങ്കിൽ മറ്റൊരു താരം ഗില്ലിന്റെ 26 . 72 ആണ്. രോഹിത് ശർമ്മയുടെ കണക്കുകളും നിരാശപ്പെടുത്തുന്നു, 29 . 20 ആണ് അദ്ദേഹത്തിന്റെ കണക്കുകൾ. അവിടെയാണ് 30 . 61 എന്ന മികച്ച കണക്കുമായി ഭുവി നിൽകുന്നത്. ഒരു വാലറ്റ നിര താരമായ ഭുവി ബാറ്റിംഗിൽ അത്രത്തോളം വിശ്വസിക്കാൻ പറ്റുന്ന താരമായിരുന്നു എന്ന് കാണിക്കുന്നു.
എന്തായാലും ഭുവിയെ പോലെ ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ സംഭാവന നൽകുന്ന താരങ്ങളെ ഇന്ത്യ മിസ് ചെയ്യുന്നു എന്ന് ഉറപ്പാണ്.