വിരാട് കോഹ്‌ലിയുടെ സ്വഭാവം നിങ്ങൾ കരുതുന്ന രീതിയിൽ അല്ല, എനിക്ക് വർഷങ്ങളായി അവനെ പരിചയമുണ്ട്; വമ്പൻ വെളിപ്പെടുത്തലുമായി പിയൂഷ് ചൗള

വലിയ താരമായതിന് ശേഷം വിരാട് കോഹ്‌ലി ഒരുപാട് മാറിയെന്ന് അമിത് മിശ്ര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ താനുമായി ഇപ്പോൾ ബന്ധപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിരാട് തൻ്റെ മുൻ സഹതാരങ്ങളെ മറന്നുവെന്ന് ആരോപിച്ച മിശ്രയ്ക്കും മറ്റ് പലർക്കും തക്കതായ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ പിയൂഷ് ചൗള.

തങ്ങൾ കണ്ടുമുട്ടിയ നാൾ മുതൽ വിരാട് ഇപ്പോഴും അങ്ങനെ തന്നെയാണെന്നും പിയൂഷ് പറഞ്ഞു. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു ഇരുവരും. 2023 ൽ ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പിലെ അവരുടെ സംഭാഷണം ചൗള അടുത്തിടെ അനുസ്മരിച്ചു. “വിരാട് കോഹ്‌ലിയെ കണ്ടുമുട്ടിയ എൻ്റെ അനുഭവം എല്ലായ്പ്പോഴും മികച്ചതാണ്. ഞങ്ങൾ ഒരുമിച്ച് ജൂനിയർ ക്രിക്കറ്റ് കളിച്ചു, തുടർന്ന് ഐപിഎല്ലിൽ മത്സരിച്ചു, ഇന്ത്യൻ ടീമിലെ സഹതാരങ്ങളുമായിരുന്നു. അവൻ ഇപ്പോഴും അങ്ങനെതന്നെയാണ്, ”പീയൂഷ് ചൗള പറഞ്ഞു.

“ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കുന്നു, അവരുടേതായ അനുഭവങ്ങളുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ മീറ്റിംഗുകൾ വളരെ മികച്ചതായിരുന്നു. 2023ലെ ഏഷ്യാ കപ്പിലാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ഞങ്ങൾ രണ്ടുപേരും ഭക്ഷണപ്രിയരായതിനാൽ നല്ല ഭക്ഷണം ഓർഡർ ചെയ്യണമെന്ന് അയാൾ പറഞ്ഞു.”

Read more

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ കോഹ്‌ലി കളിച്ചെങ്കിലും വലിയ സ്‌കോറുകൾ നേടുന്നതിൽ പരാജയപ്പെട്ടു. ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തെ വീണ്ടും കളത്തിൽ ഇറങ്ങും.