'പാകിസ്ഥാൻ ടീമിന്റെ കോച്ചാവാനില്ല, അനാദരവ് സഹിക്കാൻ വയ്യ'; യോഗരാജ് സിംഗിന്റെ വിമർശനത്തിന് മറുപടിയുമായി വസീം അക്രം

വസീം അക്രമും ഷോയിബ് അക്തറും തങ്ങളുടെ രാജ്യത്തെ ക്രിക്കറ്റ് ടീമിനെ സഹായിക്കുന്നതിനേക്കാൾ കമന്ററിയിൽ നിന്ന് പണം സമ്പാദിക്കുന്നുണ്ടെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ ആരോപിച്ചതിന് മറുപടിയുമായി പാക് ഇതിഹാസം വസീം അക്രം. പാകിസ്ഥാൻ ടീമിനെ സഹായിക്കാൻ താൻ എല്ലായ്പ്പോഴും തയ്യാറാണെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മുഴുവൻ സമയ കോച്ചിംഗ് റോൾ നിർവ്വഹിക്കാനാവില്ലെന്നും അക്രം വ്യക്തമാക്കി.

2025 ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് പാകിസ്ഥാൻ നേരത്തെ പുറത്തായത് ആരാധകരിൽനിന്നും മുൻ കളിക്കാരിൽ നിന്നും കടുത്ത വിമർശനത്തിന് കാരണമായി. ഒരു ജയം പോലും നേടാതെ ടൂർണമെന്റ് പൂർത്തിയാക്കിയ ടീം, പ്രത്യേകിച്ച് ചിരവൈരികളായ ഇന്ത്യയോട് തോറ്റതിന് ശേഷം തിരിച്ചടി നേരിട്ടു. അതിനുശേഷം, അക്രം, അക്തർ എന്നിവരെപ്പോലുള്ള മുൻ പാകിസ്ഥാൻ മഹാന്മാരായ താരങ്ങൾ നിലവിലെ ടീമിനെ ഉപദേശിക്കാൻ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് യോഗരാജ് ചോദിച്ചു. വാഗ്ദാനം ചെയ്താൽ താൻ പോയി പാകിസ്ഥാൻ ടീമിനെ പരിശീലിപ്പിക്കുമെന്നും അദ്ദേഹം പരാമർശിച്ചു.

ടെൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ, പാകിസ്ഥാൻ ക്രിക്കറ്റിന് സംഭാവന നൽകാൻ താൻ എല്ലായ്പ്പോഴും തയ്യാറാണെന്നും എന്നാൽ വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ കാരണം ഒരു മുഴുവൻ സമയ റോൾ ഏറ്റെടുക്കാൻ തയ്യാറല്ലെന്നും അക്രം വെളിപ്പെടുത്തി.

“നിങ്ങൾ ഒരു ക്യാമ്പ് സംഘടിപ്പിക്കുകയും എന്നെ അവിടെ ആവശ്യപ്പെടുകയും ചെയ്താൽ, ഞാൻ അവിടെ ഉണ്ടാകും. ഒരു പ്രധാന ടൂർണമെന്റിന് മുന്നോടിയായി ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ അത് ചെയ്യും. എന്നാൽ എനിക്ക് 58 വയസ്സായി, എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, എനിക്ക് 10 വയസ്സുള്ള ഒരു മകളും രണ്ട് ആൺമക്കളും ഉള്ള ഒരു കുടുംബമുണ്ട്. എനിക്ക് അവരോടൊപ്പം സമയം ചെലവഴിക്കണം. എന്നിരുന്നാലും ഞാൻ എല്ലായ്പ്പോഴും ലഭ്യമാണ്. സൗജന്യമായി ഞാൻ എന്റെ സമയം നൽകും- അക്രം പറഞ്ഞു.

വഖാർ യൂനുസിനെപ്പോലുള്ള മുൻ കളിക്കാർ കോച്ചിംഗ് റോളുകൾ ഏറ്റെടുത്തപ്പോൾ അവരോട് ബോർഡും കളിക്കാരും പെരുമാറിയ രീതിയിൽ അക്രം നിരാശ പ്രകടിപ്പിച്ചു. “ആളുകൾ ഇപ്പോഴും എന്നെ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നു, ഞാൻ ചെയ്യുന്നത് സംസാരിക്കുക മാത്രമാണ്, മറ്റൊന്നും ചെയ്യുന്നില്ലെന്ന് പറയുന്നു. പരിശീലകനായതിന് ശേഷം ഒന്നിലധികം തവണ പുറത്താക്കപ്പെട്ട വഖാറിനെപ്പോലുള്ള പാകിസ്ഥാൻ പരിശീലകരേയും അവരോട് പെരുമാറുന്ന രീതിയെയും കാണുമ്പോൾ, എനിക്ക് അനാദരവ് സഹിക്കാൻ കഴിയില്ല. പാകിസ്ഥാൻ ക്രിക്കറ്റിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്തിനാണ് എനിക്ക് പണം നൽകുന്നത്? ഞാൻ സൗജന്യമായി ചെയ്തുതരാം.

Read more

എന്നാൽ എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ അപമാനങ്ങൾ നേരിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കത് സഹിക്കാൻ കഴിയുന്നില്ല. എനിക്ക് 58 വയസ്സായി. എനിക്ക് അനാവശ്യമായ സമ്മർദ്ദം താങ്ങാൻ കഴിയില്ല. എന്റെ 10 വയസ്സുള്ള മകൾക്കൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ട് മാസമായി ഞാൻ അവരെ കണ്ടിട്ടില്ല, ഞാൻ അവരെ മിസ് ചെയ്യുന്നു. ശരിയായ ഒരു ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്തെങ്കിലും പ്രതിജ്ഞാബദ്ധനാണെങ്കിൽ, അതിനർത്ഥം ഞാൻ 24/7 അവിടെ ഉണ്ടായിരിക്കണം എന്നാണ്. എനിക്ക് രണ്ട് ദിവസം അടുപ്പിച്ച് അവിടെ നിൽക്കാൻ കഴിയില്ല, അപ്പോൾ അത് ജോലിക്ക് ന്യായമായിരിക്കില്ല. അതുതന്നെയാണ് കാരണം- അദ്ദേഹം കൂട്ടിച്ചേർത്തു.