ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഞങ്ങൾക്ക് സൗഹൃദം തോന്നാത്തത് ആ ഒറ്റ കാരണം കൊണ്ട്, അവൻ അതിൽ പങ്ക് വഹിച്ചിട്ടുണ്ട്: സൗരവ് ഗാംഗുലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അടുത്തിടെ ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെ കേന്ദ്രീകരിച്ച് സംസാരിച്ചു. ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന്റെ തീവ്ര പോരാട്ടത്തെക്കുറിച്ചും യുദ്ധ സമാനമായ അന്തരീക്ഷത്തെക്കുറിച്ചും ഒകെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ട്രെയിലറിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയെ പലപ്പോഴും “സൗഹൃദ പരമ്പര” എന്ന് വിളിക്കുന്നത് എങ്ങനെയെന്ന് ഗാംഗുലി പ്രതിഫലിപ്പിച്ചു, എന്നാൽ, വാസ്തവത്തിൽ, കളിക്കാർ കളത്തിലിറങ്ങുമ്പോൾ ഒരു സൗഹൃദ ബോധവും ഉണ്ടായിരുന്നില്ല എന്നും ഗാഗുലി പറഞ്ഞു. ഷോയിബ് അക്തറിൻ്റെ തീക്ഷ്ണമായ പേസ് ബൗളിംഗ് ഉദ്ധരിച്ച് ഗാംഗുലി സംസാരിക്കുക ആയിരുന്നു.

“ഇതിനെ ഫ്രണ്ട്‌ഷിപ്പ് ടൂർ എന്നാണ് വിളിച്ചിരുന്നത്, എന്നാൽ ഷോയിബ് അക്തർ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുമ്പോൾ, അതിൽ എവിടെയാണ് സൗഹൃദം?” Netflix പങ്കിട്ട ട്രെയിലർ, X-ൽ (മുമ്പ് Twitter) ഇതിനകം 60,000-ലധികം കാഴ്‌ചകൾ നേടിക്കഴിഞ്ഞു. അതേ ട്രെയിലറിൽ, മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ ഗാംഗുലി പ്രശംസിച്ചു, സുനിൽ ഗവാസ്‌കറിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണർ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. അദ്ദേഹത്തിന് പറയാനുള്ളത് ഇതാ:

“ഗവാസ്‌കർ കഴിഞ്ഞാൽ ഏറ്റവും മികച്ച ഓപ്പണർ വീരേന്ദർ സെവാഗാണ്.” ഗാംഗുലി പറഞ്ഞു. ഗാംഗുലിയ്‌ക്കൊപ്പം വീരേന്ദർ സെവാഗ്, ശിഖർ ധവാൻ, ഷോയിബ് അക്തർ, സുനിൽ ഗവാസ്‌കർ, വഖാർ യൂനിസ്, റമീസ് രാജ തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങളും വെബ് സീരീസിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യ-പാക് മത്സരങ്ങളെ “യുദ്ധം” പോലെയാണ് ധവാൻ വിശേഷിപ്പിച്ചത്.