വേഗമുള്ള ബോളറുമാരില്ല എന്ന പരിഹാസങ്ങൾ ഇനി ഇന്ത്യൻ ആരാധകർ കേൾക്കേണ്ടി വരില്ല. പരിഹാസങ്ങൾക്ക് ഉള്ള മറുപടി ഉമ്രാൻ മാലിക്കിൽ ഇന്ത്യയുടെ ഭാവി പേസ് ഡിപ്പാർട്മന്റ് ഭദ്രമാണെന്ന് ആരാധകർ വിശ്വസിക്കുന്നു. തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പ്രീമിയർ ലീഗിലൂടെ ലോകം അറിയുന്നതിന് മുമ്പ് തന്നെ ഉമ്രാനെ പരിചയമുള്ള വ്യക്തിയാണ് ഇർഫാൻ. ജമ്മു കാശ്മീര്‍ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നപ്പോഴായിരുന്നു ഇത്.
“ജമ്മു കാശ്മീര്‍ ടീമിനു വേണ്ടി കളിക്കുകയും ഉപദേശകനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നപ്പോഴാണ് ഞാന്‍ ആദ്യമായി ഉമ്രാന്‍ മാലിക്ക് ബൗള്‍ ചെയ്യുന്നത് കണ്ടത്. അവന്റെ ബോളിംഗ് കണ്ടപ്പോള്‍ ഇതിഹാസമായിട്ടുള്ള വഖാര്‍ യൂനിസിനെയാണ് ഓര്‍മ്മ വന്നത്. ഇന്ത്യക്കു ലഭിച്ച എക്കാലത്തെയും വേഗമേറിയ ഫാസ്റ്റ് ബോളറാണ് ഉമ്രാന്‍ മാലിക്ക്. തുടര്‍ച്ചയായി 150 കിമി വേഗത്തില്‍ ബോള്‍ ചെയ്യാന്‍ അവനു സാധിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും അവ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. നായകൻ കെയ്ൻ മികച്ച രീതിയിലാണ് അവനെ ഉപയോഗിക്കുന്നത്.”
ഹൈദെരാബാദിനെക്കുറിച്ച് ചോദിച്ചപ്പോൾ ” ഹൈദരാബാദിന് അവന്റെ കഴിവിൽ വലിയ വിശ്വാസമുണ്ട്. ആദ്യം ഒകെ മൂന്നാമത്തെയോ, നാലാമത്തെയോ ഓവറിലായിരുന്നു മാലിക്ക് ബൗള്‍ ചെയ്തത്. പിന്നീടാണ് മധ്യ ഓവറുകൾക്ക് ശേഷം വിക്കറ്റ് നേടുന്ന കഴിവ് അവനുണ്ടെന്ന് മനസിലാക്കിയ ഹൈദരാബാദ് റഷീദ് ഖാനെ പോലെ അവനെ ഉപയോഗിച്ച് തുടങ്ങിയത്. അത് നല്ല തീരുമാനമായി.”
Read more
ആദ്യ മത്സരത്തിലെ മോശം തുടക്കത്തിന് ശേഷം തുടർച്ചായ മത്സരങ്ങളിൽ വിജയം നേടി ഹൈദരാബാദ് ഉയർത്തെഴുന്നേറ്റിരിക്കുകയാണ്.