വിരാടും രോഹിതും എപ്പോൾ വിരമിക്കും? അവൻ രാജിവെക്കുന്നത് നിങ്ങൾ ഉടനെ കാണും, ആ താരം 4 വർഷം കൂടി കളിക്കും; വമ്പൻ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

വിരാട് കോഹ്‌ലിക്ക് ഇനിയും മൂന്നോ നാലോ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അതേസമയം നായകൻ രോഹിത് ശർമ്മയ്ക്ക് താരത്തിന്റെ കരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സമയം ആയെന്നും കുറഞ്ഞ പ്രകാശം ബാറ്റിംഗ് പൊസിഷന്റെ കാര്യത്തിൽ എങ്കിലും ചിന്തിക്കണം എന്നും ശാസ്ത്രി ഓർമിപ്പിച്ചു.

ഇന്ന് നാലാം ടെസ്റ്റിൽ ഇന്ത്യ സമനിലേക്ക് ആയി കിണഞ്ഞു പരിശ്രമിക്കാം ഇറങ്ങുമ്പോൾ ഇരുതാരങ്ങളും തീത്തും നിരാശപെടുത്തുക ആയിരുന്നു. രോഹിത് 39 പന്തുകൾ ക്രീസിൽ പിടിച്ചു നിന്നെങ്കിലും 9 റൺ മാത്രമെടുത്ത് പുറത്തായി. കോഹ്‌ലി ആകട്ടെ പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ചുകൊണ്ടാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. താരം 5 റൺ മാത്രമാണ് നേടിയത്.

ശാസ്ത്രി പറഞ്ഞത് ഇങ്ങനെ

” വിരാട് കോഹ്‌ലി തുടർന്നും കളിക്കുമെന്ന് ഞാൻ കരുതുന്നു. വിരാട് ഏറ്റവും കുറഞ്ഞത് മൂന്ന് നാല് വർഷങ്ങൾ കൂടി ടീമിന്റെ ഭാഗമായി കളിക്കും. എന്നിട്ടേ അവൻ വിരമിക്കും. രോഹിത് ആശങ്കാകുലനാണ്. അവന് ടെസ്റ്റിൽ പഴയത് പോലെ കളിക്കാൻ പറ്റുന്നില്ല. അതിനാൽ തന്നെ അവന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം ആയി.” ശാസ്ത്രി പറഞ്ഞു.

” ഓസ്‌ട്രേലിയയുടെ പ്രകടനം നമുക്ക് നോക്കാം. അവർക്ക് ജയിക്കണം, അതിനായി അവർ ശ്രമിക്കുന്നു. കണ്ണുകളിൽ നിന്ന് തന്നെ നമുക്ക് അത് വ്യക്തമായിരുന്നു. അത്രമാത്രം ഡോമിനേറ്റിങ് ആണ് അവർ.” ശാസ്ത്രി പറഞ്ഞു.

” രോഹിത്തിനെ സംബന്ധിച്ച് അവൻ അവന്റെ മോശം ഫോം തുടരുകയാണ്. അദ്ദേഹത്തിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. അവന് ആത്മവിശ്വാസം ഇല്ല. അത് തന്നെയാണ് കുഴപ്പവും. എന്തായാലും അവൻ സ്വയം തീരുമാനം എടുക്കാൻ സമയമായി.” മുൻ പരിശീലകൻ വെളിപ്പെടുത്തി.