തുടക്കം മുതലേ ഫ്രോഡ്, ആരാണ് ബാബര്‍ അസമിന്‍റെ ഹീറോ? ടുക്..ടുക് ആണോ...; കടന്നാക്രമിച്ച് അക്തർ

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ൽ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് പാക് ഇതിഹാസ ഫാസ്റ്റ് ബൌളർ ഷോയിബ് അക്തർ. മത്സരം 45 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന് തോറ്റ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ അക്തർ ആഞ്ഞടിച്ചു.

തെറ്റായ മാതൃക തിരഞ്ഞെടുത്തതിന് അദ്ദേഹം ബാബർ അസമിനെ വിമർശിക്കുകയും അദ്ദേഹത്തിന്റെ ചിന്താ പ്രക്രിയയെ ചോദ്യം ചെയ്യുകയും ചെയ്തു. പാക്കിസ്ഥാന്റെ പ്രകടനത്തിൽ നിരാശനായ റാവൽപിണ്ടി എക്സ്പ്രസ്, ടീമിനെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതിഫലം ലഭിക്കുന്നതിനാൽ മാത്രമാണ് ഇത് ചെയ്യുന്നതെന്നും പറഞ്ഞു.

നമ്മളെല്ലാവരും ബാബറെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയൂ, ആരാണ് ഹീറോ? സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി അദ്ദേഹത്തിന്‍റെ പാതയാണ് പിന്തുടരുന്നത്. എന്നാല്‍ ആരാണ് ബാബര്‍ അസമിന്‍റെ ഹീറോ? ടുക്..ടുക് (ആരുടെയും പേര് പറയാതെ) ആണോ…

എന്തായാലും നിങ്ങൾ തെറ്റായ ഹീറോസിനെ തിരഞ്ഞെടുത്തു. നിങ്ങളുടെ ചിന്താ പ്രക്രിയ തെറ്റാണ്. തുടക്കം മുതൽ നീ ഒരു വഞ്ചകനായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് സംസാരിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ശമ്പളം ലഭിക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ ഇത് ചെയ്യുന്നത്- അക്തർ കൂട്ടിച്ചേർത്തു.