ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഡർബനിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ സെഞ്ച്വറി നേടിയപ്പോൾ മൂന്നാം മത്സരത്തിൽ തിലക് വർമ്മ സെഞ്ച്വറി നേടി. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 11 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും പാരമ്പര്യം ടി20യിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം താരം മുഹമ്മദ് കൈഫ്, സഞ്ജു സാംസൺ, തിലക് വർമ്മ , അഭിഷേക് എന്നിവരെ പ്രശംസിച്ചു. വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും 2024 ലെ ഐസിസി ടി20 ലോകകപ്പ് നേടിയതിന് ശേഷം രണ്ട് ഇതിഹാസങ്ങളും ടി 20 യിൽ നിന്ന് വിരമിച്ചു. ടി20യിൽ യുവതാരങ്ങൾ ടീമിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെന്ന് വിരാടും രോഹിത്തും ആഗ്രഹിച്ചിരുന്നു.
മൂന്ന് ക്രിക്കറ്റ് താരങ്ങളുടെ ബാറ്റിംഗ് പ്രദർശനം കണ്ട് കോഹ്‌ലിയും ശർമ്മയും തൃപ്തരാണെന്ന് കൈഫ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ദക്ഷിണാഫ്രിക്കയുടെ കഠിനമായ ബാറ്റിംഗ് സാഹചര്യങ്ങളിൽ തിലക് വർമ്മ, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ എന്നിവർ റൺസ് നേടുന്നത് കാണുന്നത് വിരാടിനും രോഹിതിനും സന്തോഷകരമായിരിക്കണം. ടി20യിലേക്ക് വരുമ്പോൾ, അവർ ഇന്ത്യൻ ക്രിക്കറ്റിനെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു, ”മുഹമ്മദ് കൈഫ് എഴുതി.
Read more
അതേസമയം തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ സഞ്ജു പിന്നെയുള്ള രണ്ട് മത്സരങ്ങളിലും പൂജ്യനായി മടങ്ങി നിരാശപെടുത്തിയിരുന്നു.