ബിസിസിഐ നടത്തിയ വാർഷിക ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ യുവ താരങ്ങളോട് പറയുന്നത് ഇപ്രകാരം:
‘ക്രിക്കറ്റ് ഇല്ലായിരുന്നെങ്കിൽ നമ്മളാരും ഇവിടെ ഇരിക്കില്ലായിരുന്നു. എനിക്ക് ക്രിക്കറ്റ് വലിയൊരു സമ്മാനമായിരുന്നു. നമുക്ക് മുന്നിൽ മികച്ചൊരു കരിയറുണ്ട്. എന്നാൽ കരിയർ മുറുകെ പിടിച്ചില്ലെങ്കിൽ അത് നമുക്ക് നഷ്ടമാകും. ഞാൻ നിങ്ങൾക്ക് ഉപദേശം നൽകുകയല്ല. എങ്കിലും നാം ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണം”
” നമ്മുടെ കരിയർ നശിപ്പിക്കാൻ ഒന്നിനെയും അനുവദിക്കരുത്. നമുക്കുള്ളതിനെല്ലാം വില നൽകണം. ക്രിക്കറ്റിന് ശേഷം ജീവിതത്തിലേക്ക് നോക്കൂ. ഒരിക്കൽ ഒന്നുമല്ലാതിരുന്ന കരിയറിനെ നാം മികച്ചതാക്കി. നാം രാജ്യത്തിന് അഭിമാനമാകേണ്ടതുണ്ട്. നിങ്ങളെല്ലാം ഈ തലമുറയിലെ താരങ്ങളാണ്. ഒരുപാട് ക്രിക്കറ്റ് നിങ്ങളിൽ ബാക്കിയുണ്ട്. ഏറ്റവും മികച്ച ക്രിക്കറ്റ് നിങ്ങൾ കളിക്കണം. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഒരിക്കൽ ക്രിക്കറ്റ് അവസാനിക്കുമ്പോൾ, വർഷങ്ങളായി എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് തോന്നരുത് ”
വാർഷിക ചടങ്ങിൽ കേണൽ സി കെ നായിഡു ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്വന്തമാക്കിയത് സച്ചിൻ തെണ്ടുൽക്കറായിരുന്നു. തന്റെ കരിയറിൽ 100 സെഞ്ചുറികളാണ് സച്ചിൻ സ്വന്തമാക്കിയിരിക്കുന്നത്. ഐസിസി ചെയർമാൻ ജയ് ഷാ ആണ് ഇതിഹാസത്തിന് പുരസ്‌കാരം സമ്മാനിച്ചത്.