മറ്റൊരു ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ എന്നല്ല ഇനി ലോകത്തിൽ ഇല്ല, അയാളെ കളത്തിൽ ഉള്ള കാലത്തോളം നമുക്ക് ആസ്വദിക്കാം: താരത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്

കുറച്ചുനാൾ ഒന്ന് നിറംമങ്ങി എന്നുള്ളത് ശരിയാണ്. എന്നാൽ ഇപ്പോൾ പഴയതിനേക്കാൾ ഗംഭീര തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരിക്കുന്നത്. ബോസ്നിയക്കെതിരെ നടന്ന മത്സരത്തിൽ രണ്ട് ഗോൾ നേടിയ താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഈ വര്ഷം ഇതുവരെ 40 ഗോളുകൾ നേടിയ റൊണാൾഡോ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഈ പ്രായത്തിലും തന്റെ വീര്യത്തിന് ഒരു കുറവും വന്നിട്ടില്ല എന്ന് റൊണാൾഡോ തെളിയിക്കുന്നു.

ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ തകർപ്പൻ ഗോൾ നേടിയ റൊണാൾഡോയെക്കുറിച്ച സഹതാരം ബ്രൂണോ ഫെർണാണ്ടസ് ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്. തങ്ങളുടെ രാജ്യത്ത് നിന്ന് മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല എന്നാണ് ബ്രൂണോ പറഞ്ഞിരിക്കുന്നത്.

” മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ ഉണ്ടാകണം എന്ന ആഗ്രഹമാണ് എനിക്ക് ഉള്ളത് . പക്ഷേ ഇനി മറ്റൊരു റൊണാൾഡോ ഉണ്ടാകാൻ സാധ്യത ഇല്ല . നമുക്ക് ആകെ ചെയ്യാൻ സാധിക്കുന്നത് അയാൾ കളിക്കളത്തിൽ ഉള്ള സമയത്ത് അയാളെ ആസ്വദിക്കുക എന്നതാണ്” ബ്രൂണോ പറഞ്ഞത് ഇങ്ങനെയാണ്.

Read more

എന്തായാലും ചിലപ്പോൾ താൻ മറ്റൊരു ലോകകപ്പ് കൂടി കളിക്കാൻ കാണുമെന്നാണ് റൊണാൾഡോ കളഴിഞ്ഞ ദിവസം പറഞ്ഞത്.