ജർമൻ കോച്ച് റാൽഫ് റാഗ്‌നിക്കിന്റെ ഓസ്ട്രിയ യൂറോ കപ്പിൽ തുർക്കിയോട് തോറ്റ് പുറത്തായി. മത്സരത്തിന്റെ ഒന്നാമത്തെ മിനുറ്റിൽ തന്നെ ഗോൾ വഴങ്ങിയാണ് ഓസ്ട്രിയ പരാജയപ്പെട്ടത്. ഒന്നാം മിനുട്ടിൽ ലഭിച്ച ഒരു കോർണർ കിക്കിലെ അവസരം മുതലെടുത്ത് മെറിഛ് ഡെമിരലാണ് തുർക്കിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ഹാഫ് ടൈം കഴിഞ്ഞു തുടങ്ങിയ കളി 59 മിനുട്ട് ആയതോടെ തുർക്കിയുടെ അടുത്ത ഗോൾ പിറന്നു. ഡെമിരലിന്റെ ബൂട്ടിൽ നിന്ന് തന്നെയാണ് രണ്ടാം ഗോളും പിറന്നത്. കളിയുടെ 60 മിനുട്ട് വരെ ഓസ്ട്രിയക്ക് കാര്യമായ അവസരങ്ങളൊന്നും സൃഷ്ട്ടിക്കാൻ കഴിഞ്ഞിരുന്നില്ല.
“നിങ്ങൾ രണ്ട് ഗോളുകൾക്ക് പിന്നിലാണെങ്കിൽ, കാര്യങ്ങൾ അത്ര എളുപ്പമല്ല. ടീം എല്ലാം പരീക്ഷിച്ചു. ഞങ്ങൾ ഒരു ഗോൾ നേടി, സമനില നേടാൻ ഞങ്ങൾക്ക് മതിയായ സമയം ലഭിച്ചു,” റാഗ്നിക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിങ്ങൾക്ക് ഗോൾ ലൈനിൽ ഒരു ‘ഗോർഡൻ ബാങ്ക്സ്’ ഉണ്ടെങ്കിൽ ഗോൾ അടിക്കുക ബുദ്ധിമുട്ടാണ്,” 1970 ലോകകപ്പിൽ ബ്രസീലിൻ്റെ പെലെയുടെ ഹെഡർ തടഞ്ഞ അന്തരിച്ച ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സിന്റെ സേവിനോട് തുർക്കിഷ് ഗോൾകീപ്പർ ഗുണോക്കിൻ്റെ സേവിനെ അദ്ദേഹം ഉപമിച്ചു. ഏഴ് പതിറ്റാണ്ടുകളായി ഓസ്ട്രിയക്ക് ഒരു നോക്ക് ഔട്ട് മത്സരത്തിൽ വിജയിക്കാൻ സാധിച്ചിട്ടില്ല.
കളിയിൽ 57 പോസ്സെഷൻ ഉണ്ടായിരുന്ന ഓസ്ട്രിയ 21 അറ്റെംപ്റ്റുകൾ നടത്തിയപ്പോൾ 6 അറ്റെംപ്റ്റുകൾ മാത്രമാണ് തുർകിക്ക് നടത്താനായത്. തുർക്കി 10 കോർണറുകൾ വഴങ്ങിയപ്പോൾ 4 കോർണറുകൾ മാത്രമാണ് ഓസ്ട്രിയ വഴങ്ങിയത്. കണക്കുകളിൽ ഓസ്ട്രിയ മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും മത്സരം വിജയിക്കാൻ സാധിച്ചില്ല. റൗണ്ട് ഓഫ് 16ൽ റൊമാനിയയെ തോൽപ്പിച്ചു വരുന്ന നെതെർലാൻഡ്സിനെയാണ് തുർക്കിക്ക് ക്വാർട്ടർ ഫൈനലിൽ നേരിടാനുള്ളത്.
Read more
1998ന് ശേഷം ആദ്യമായി ലഭിച്ച ലോകകപ്പ് യോഗ്യതക്ക് വേണ്ടി ടീമിനെ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കുകയാണ് റാൽഫ് റാഗ്‌നിക്ക്. അതെ സമയം തന്നെ തങ്ങൾക്ക് ലഭിച്ചിട്ടുള്ള അവസരത്തെ എങ്ങനെയും മുതലെടുക്കാനുള്ള പരിശ്രമത്തിലാണ് തുർക്കി ടീം. ഡച്ച് പടയെ നേരിടാനുള്ള കരുത്തും തന്ത്രങ്ങളും മെനഞ്ഞു കൊണ്ട് വളരെ നല്ല പ്രകടനം തന്നെ പുറത്തെടുക്കാൻ തുർക്കി ടീം ഇപ്പോൾ തന്നെ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.