മഞ്ഞപ്പടയുടെ കരുത്ത് അറിഞ്ഞ് ജിങ്കൻ, ആദ്യ പകുതി വിജയിച്ച് ബ്ലാസ്റ്റേഴ്സ്

ഏറെ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശം കേരളത്തിന്റെ മണ്ണിലേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് ആവേശം തിരിച്ചെത്തി. മഴ സാധാരണ ഗ്രൗണ്ടിലെത്തുന്ന ആളുകളുടെ എന്നതിൽ കുറവ് വരുത്തിയെങ്കിലും ആവേശം കുറച്ചില്ല. മുഖ്യശത്രുക്കളായ ബാംഗ്ലൂരിനെ സ്വന്തം മണ്ണിൽ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ.

കളിയുടെ പതിനാലാം മിനിറ്റിൽ സുനിപ്പോൾ ഛേത്രി പെനാൽറ്റിയിലൂടെ ബാംഗ്ലൂരിനെ മുന്നിൽ എത്തിച്ചപ്പോൾ കളിയുടെ ഇരുപത്തിനാലാം മിനിറ്റിൽ പ്രതിരോധത്തിലെ സൂപ്പർമാൻ മാർക്കോ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു, തുടർന്നും നിരവധി അവസരങ്ങൾ തുറന്നിട്ട ടീമിനെ സൂപ്പർ സ്‌ട്രൈക്കർ ദിമിട്രോസ് 43 ആം മിനിറ്റിൽ അർഹതപ്പെട്ട ലീഡിലെത്തിച്ചു.

ഇരുടീമുകളും ഓരോ ഗോൾ അടിച്ചു എങ്കിലും മത്സരം നിയന്ത്രിച്ചത് ബ്ലാസ്റ്റേഴ്‌സ് തന്നെ ആയിരുന്നു. പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖം കീഴടക്കിയത് ഒഴിച്ചാൽ ഓർക്കാൻ നല്ല ഓർമ്മകൾ ഒന്നും തന്നെ ബാംഗ്ലൂരിന് ഇല്ലായിരുന്നു. മറുവശത്ത് ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ ലീഡ് അടിക്കാനൾ അവസരം ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. കളിയുടെ 22 ആം മിനിറ്റിൽ രാഹുൽ നല്ല അവസരം പാഴാക്കിയപ്പോൾ തൊട്ടുപിന്നാലെ ലൂണയുടെ ഒരു തകർപ്പൻ ഫ്രീകിക്ക് പോസ്റ്റിലടിച്ച് മടങ്ങി.

Read more

എന്തായാലും ആദ്യ പകുതിയിലെ ആവേശം രണ്ടാം, പകുതിയിൽ തുടർന്നാൽ കൂടുതൽ ഗോളുകൾ നേടി മത്സരം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.