ഈ കോപ്പ അമേരിക്കൻ സീസണിൽ പല റെക്കോഡുകളും നേടാൻ തയ്യാറെടുക്കുകയാണ് ലയണൽ മെസി. 2007 ഇൽ കോപ്പ അമേരിക്കൻ ടൂർണമെന്റുകളിൽ അരങ്ങേറ്റം കുറിച്ച താരം തുടർച്ചയായി 7 ആം തവണയാണ് അര്ജന്റീന കുപ്പായം അണിയുന്നത്. അതിൽ നിന്നും 13 ഗോളുകളും താരം നേടി. ഇനി 5 ഗോളുകൾ കൂടി അടിച്ചാൽ കോപ്പ അമേരിക്കൻ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരം എന്ന നേട്ടം മെസിക്ക് സ്വന്തമാക്കാൻ സാധിക്കും.
കൂടാതെ അടുത്ത ഒരു മത്സരം കൂടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോപ്പ അമേരിക്കൻ മാച്ചുകൾ കളിച്ച താരമായി ലയണൽ മെസി മാറും. ഈ ടൂർണമെന്റിൽ രണ്ട് തവണയാണ് മെസി മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ഒരു തവണ കൂടെ നേടിയാൽ അതും പുതിയ റെക്കോഡ് ആയി കാണാം. നല്ല ഫോമിൽ തന്നെ തുടരുന്ന മെസി ഈ തവണയും മികച്ച താരമായി തിരഞ്ഞെടുക്കപെടും എന്ന് തന്നെ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read more
നിലവിൽ അര്ജന്റീന 14 തവണയാണ് കോപ്പ അമേരിക്കൻ ടൂർണമെന്റുകളിൽ ജേതാവായിരിക്കുന്നത്. ആദ്യം നില്കുന്നത് 15 കപ്പുകളുമായി ഉറുഗ്വേയെയാണ്. ഈ തവണ അര്ജന്റീന ജേതാവായാൽ ഒന്നാം സ്ഥാനം ഇരുടീമുകൾക്കും പങ്കിടാം. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് മെസിയും കൂട്ടരും ഇപ്പോൾ. നാളെ ആണ് കോപ്പ അമേരിക്കൻ ടൂർണമെന്റിലെ അർജന്റീനയുടെ ആദ്യ മത്സരം.