മികച്ച താരങ്ങളുടെ പട്ടികയിൽ മെസ്സിക്ക് പോലും മൂന്നാം സ്ഥാനം. റൊണാൾഡോയുടെ റാങ്ക് ഇങ്ങനെ. ഏറ്റവും ബെസ്റ്റ് ഇവർ.

റയൽ മാഡ്രിഡ് കോച്ച് ആയിരുന്ന ഫാബിയോ കാപ്പെല്ലോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാർ ആരൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത് കേട്ട് ഞെട്ടി ഫുട്ബോൾ ലോകം. താൻ മുൻപ് കോച്ച് ആയി പ്രവർത്തിച്ച ക്ലബ്ബിലെ പ്രധാന താരമായ റൊണാൾഡോയെ പിന്നിലേക്കു തള്ളി, പകരം മെസിക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ് താരം.

ഫാബിയോ കാപ്പെല്ലോ പറഞ്ഞത് ഇങ്ങനെ:

” ഞാൻ റാങ്ക് നില നോക്കുകയാണെങ്കിൽ ആദ്യം ബ്രസീൽ ഇതിഹാസം പെലെയ്ക്ക് ആയിരിക്കും അത് ലഭിക്കുക. രണ്ടാമതായി മറഡോണയും മൂന്നാമതായും മെസിക്കും റാങ്ക് കൊടുക്കാൻ ആണ് എനിക്ക് താൽപര്യം. നാലാം സ്ഥാനം ഞാൻ ബ്രസീലിന്റെ റൊണാൾഡോയ്ക്ക് കൊടുക്കാൻ ആണ് ആഗ്രഹിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച കളിക്കാരൻ തന്നെ ആണ് പക്ഷെ മുൻപ് പറഞ്ഞ ഇതിഹാസങ്ങളുടെ ഒരു നിലയിലേക്ക് അദ്ദേഹത്തെ കാണാൻ സാധിക്കില്ല. അവർക്ക് കുറെ കാര്യം ചെയ്യാൻ അറിയാം അവർ ടീമിന് വേണ്ടി അത് ചെയ്യ്തിട്ടുമുണ്ട്. അതൊരിക്കലും എനിക്ക് മറക്കാൻ ആവില്ല”

മെസി തന്റെ ക്ലബ് കരിയറിൽ 729 ഗോളുകൾ നേടിയിട്ടുണ്ട്. ടീമിന് ആവശ്യമായ രീതിയിൽ കളി നിയന്ത്രിക്കാനും ടീമിനെ ജയത്തിലേക്ക് നയിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പിൽ അദ്ദേഹം ടീമിന് വേണ്ടി പ്രയത്നിച്ചത് ലോകം കണ്ടതാണ്. ഇനി കടന്നു വരുന്ന പുതിയ പിള്ളേർക്ക് മെസിയുടെ ജീവിതം ഒരു പ്രചോദനം തന്നെ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Read more