വിനിയെ ഞാൻ നല്ല രീതിയിൽ തെറി പറഞ്ഞു, അതിന് ഒറ്റ കാരണം മാത്രം: കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ ബൊറൂസിയയെ റയൽ മാഡ്രിഡ് ഇന്നലെ നടന്ന മത്സരത്തിൽ തകർത്തെറിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്. കാർവഹൽ,വിനീഷ്യസ് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ 15 ആം കിരീടമാണ് റയൽ സ്വന്തമാക്കിയത്.

അതേസമയം മത്സരത്തിൽ റയൽ വിജയിച്ചെങ്കിലും ആദ്യ പകുതിയിൽ ടീം മോശം പ്രകടനമാണ് നടത്തിയത്. വിനീഷ്യസ് ആദ്യ പകുതിയിൽ നടത്തിയ മോശം പ്രകടനത്തിന് താൻ അയാളെ തെറി പറഞ്ഞെന്നും അതിന് ശേഷം പ്രകടനത്തിൽ മാറ്റം വന്നെന്നും പറയുകയാണ് റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി.

” ഫസ്റ്റ് ഹാഫിനു ശേഷം ഞാൻ ചെറിയ രീതിയിൽ വിനിയെ ചീത്ത പറഞ്ഞിരുന്നു. കാരണം ആദ്യപകുതിയിൽ ഞങ്ങൾ വളരെ അലസരായി കൊണ്ടാണ് കളിച്ചത്.ഞങ്ങൾ ബോളുകൾ നഷ്ടപ്പെടുത്തി.അവരെ അവർ ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ വിട്ടു. വളരെയധികം ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ ഞങ്ങൾ താളം കണ്ടെത്തി.പിഴവുകൾ കുറഞ്ഞു. ഇതോടെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു “റയൽ പരിശീലകൻ പറഞ്ഞു.

ഈ സീസണിൽ ഇതുവരെ നടത്തിയ ഗംഭീര പ്രകടനത്തിന് പ്രതിഫലമായി ഫിഫ ബാലൺ ഡി ഓർ കിട്ടണം എന്ന് ആരധകർ ആഗ്രഹിക്കുന്നു. കോപ്പ അമേരിക്കയിലും ഈ മികവ് ആവർത്തിച്ചാൽ താരം തന്നെ അവാർഡ് സ്വന്തമാകും.