സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ റയൽ ബാഴ്സയെ തകർത്തെറിഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലിലെ പരാജയത്തിന് റയൽ കണക്കുപറയുന്ന കാഴ്ച്ചയാണ് കണ്ടത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ ജയം സ്വന്തമാക്കിയത്. ബ്രസീലിയൻ താരങ്ങളുടെ മികവാണ് റയലിനെ ജയിപ്പിച്ചത്. വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കും റോഡ്രിഗോയുടെ ഗോളുമാണ് റയലിനെ സഹായിച്ചത്. അതേസമയം ബാഴ്സയുടെ ഏക ഗോൾ ലെവൻഡോസ്‌കിയുടെ വക ആയിരുന്നു.
ഈ സീസണിൽ ബാഴ്സ പ്രതീക്ഷിച്ചവെച്ച കിരീടമായിരുന്നു സൂപ്പർ കപ്പ്. എന്നാൽ സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ടീം നടത്തിയത് എന്ന് മാത്രമല്ല പ്രതിരോധ നിര തീർത്തും സങ്കടപെടുത്തുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും പരിശീലകൻ സാവി ആത്മവിശ്വാസത്തിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“വരുന്ന എല്ലാ വിമർശനങ്ങളും സ്വീകരിക്കാൻ ഞാൻ തയ്യാറായിട്ടുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്. കൂടുതൽ കിരീടങ്ങൾ നേടുക എന്നത് പ്രധാനമാണ്. എനിക്ക് എന്റെ കാര്യത്തിൽ വിശ്വാസമുണ്ട്. ഇനിയും മൂന്ന് കിരീടങ്ങൾ ഈ സീസണിൽ നേടാനുള്ള അവസരം ഉണ്ട്. അതിനായി ശ്രമിക്കും. സ്പോർട്സ് ആകുമ്പോൾ ജയവും തോൽവിയും സ്വാഭാവികമാണ്. അതിനെ അതിന്റെ രീതിയിൽ കാണുക. എന്റെ 100 % നൽകിയിട്ടുണ്ട് ഞാൻ ഇതുവേ, ഇനിയും ശ്രമിക്കും. ആരാധകരോട് വാക്ക് പറയുന്നു, ശേഷിക്കുന്ന കിരീടങ്ങൾ ന്നേടം നമ്മൾ ശ്രമിക്കും.”സാവി പറഞ്ഞു.
Read more
റയലിനെയും ജിറോനെയും മറികടന്ന് നിലവിൽ ലാ ലിഗ കിരീടം നേടാൻ ബാഴ്സക്ക് ബുദ്ധിമുട്ട് ആകുമെന്ന് ഉറപ്പാണ്. കൂടാതെ നിലവിലെ ഫോമിൽ ചാമ്പ്യൻസ് ലീഗ് ജയിക്കാനും ടീമിന് ബുദ്ധിമുട്ട് ആകും.