മെസി ടോയ്‌ലറ്റിൽ പോയാൽ ആ കൂടെ പോകാനും ഞങ്ങൾ അവനോട് പറയുമായിരുന്നു, അവൻ അത്രയും അപകടകാരി; റാമോസിന്റെ നിർദേശം പങ്കുവെച്ച് സഹതാരം

മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ റാഫേൽ വാൻ ഡെർ വാർട്ട്, എൽ ക്ലാസിക്കോ സമയത്ത് ബാഴ്‌സലോണ ഇതിഹാസം ലയണൽ മെസ്സിയെ തടയുന്നത് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് കാണിക്കാൻ സെർജിയോ റാമോസിനെ ഉദാഹരണമായി ഉപയോഗിച്ചു.

ബാഴ്‌സലോണയുടെ റെക്കോർഡ് ഗോൾ സ്‌കോറർ ലയണൽ മെസ്സി ക്യാമ്പ് നൗവിൽ തന്റെ 17-സീസൺ സ്‌പെല്ലിനിടെ റയൽ മാഡ്രിഡുമായി 45 തവണ ഏറ്റുമുട്ടി. അവർക്കെതിരെ 19 മത്സരങ്ങൾ ജയിക്കുകയും 15 തോൽക്കുകയും ചെയ്തു, അതിശയിപ്പിക്കുന്ന രീതിയിൽ 26 ഗോളുകളും 14 അസിസ്റ്റുകളും നേടി.

2010 നും 2012 നും ഇടയിൽ ലോസ് ബ്ലാങ്കോസ് കളിക്കാരനായിരുന്ന വാൻ ഡെർ വാർട്ട്, എൽ ക്ലാസിക്കോ സമയത്ത് റാമോസിന്റെ നിർദ്ദേശങ്ങൾ എന്താണെന്ന് താരം വെളിപ്പെടുത്തി. ഡച്ച് ഔട്ട്‌ലെറ്റ് NPO സ്റ്റാർട്ടിനോട് സംസാരിക്കുമ്പോൾ, മുൻ നെതർലാൻഡ്സ് ഇന്റർനാഷണൽ പറഞ്ഞു:

“ഞാൻ റയൽ മാഡ്രിഡിൽ കളിച്ചു. ഞങ്ങൾ സെർജിയോ റാമോസിനെ മെസിയെ പൂട്ടാൻ കരുതിവെച്ചു. അവൻ ആ വഴിക്ക് പോയാലോ? നീ അവന്റെ കൂടെ പോ. അവൻ ടോയ്‌ലറ്റിൽ പോയാലോ? നീ അവന്റെ കൂടെ പൊയ്ക്കോ എന്ന് ഞങ്ങൾ പറഞ്ഞിരുന്നു.”

“ അവനെ പ്രതിരോധിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഒരുപക്ഷേ അദ്ദേഹത്തെ മാർക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്,” മുൻ ടോട്ടൻഹാം ഹോട്‌സ്‌പർ താരം പറഞ്ഞു.ഡിസംബർ 9 ന് 2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീന നെതർലൻഡുമായി ഏറ്റുമുട്ടുമ്പോൾ ലയണൽ മെസ്സി ഓറഞ്ച് പടക്ക് എതിരെയും സമാനമായ സ്വാധീനം ചെലുത്തും.