ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ലിവർപൂളിന് വേണ്ടി തകർപ്പൻ പ്രകടനങ്ങൾ കാഴ്‌ച വെച്ചിട്ടുള്ള താരമാണ് സ്റ്റീവൻ ജെറാർഡ്. ലിവർപൂളിനായി അദ്ദേഹം 120 ഗോളുകളും സ്വാന്തമാക്കിയിട്ടുണ്ട്. തന്റെ കരിയറിൽ ഏറ്റവും കൂടുതൽ വിഷമകരമായ സമയങ്ങൾ തന്ന താരങ്ങൾ അത് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണെന്നു ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
സ്റ്റീവൻ ജെറാർഡ് പറയുന്നത് ഇങ്ങനെ:
” ഫുട്ബോളിനെ വേറെ ലെവലിലേക്ക് കൊണ്ട് പോകുന്ന താരങ്ങളായ ലയണൽ മെസിയുടെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. നമ്മൾ അവരുടെ കാലത്ത് ജീവിക്കുന്നതിൽ ഭാഗ്യവാന്മാരാണ്”
സ്റ്റീവൻ ജെറാർഡ് തുടർന്നു:
Read more
” എന്റെ കരിയറിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് ഇവരെ നേരിടുമ്പോഴായിരുന്നു. അവർ വേറെ ഗ്രഹത്തിലെ ജീവികളെ പോലെയായിരുന്നു, അവരെ തടയാനുള്ള പദ്ധതികൾ ഒന്നും തന്നെ വിജയിച്ചിരുന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ അവരുടെ മുന്നിൽ പോകാതെയിരിക്കുന്നതാണ് നല്ലത്” സ്റ്റീവൻ ജെറാർഡ് പറഞ്ഞു.