സാവി, ബാഴ്സലോണ ടീമിനെ ഏറ്റവും നന്നായി അറിയാവുന്ന അവരുടെ ഇതിഹാസം. അദ്ദേഹം പരിശീലകനായി എത്തിയപ്പോൾ അവർ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷച്ചിരുന്നു. ഇടക്ക് ഒരു സമയം പ്രഭ മങ്ങി പോയ് ടീമിനെ വീണ്ടും പ്രതാപത്തിൽ നയിക്കുന്ന രീതിയിൽ ഉള്ള പ്രകടനങ്ങൾ കഴിഞ്ഞ സീസണിൽ കാണിക്കാൻ സാവിക്ക് സാധിച്ചിരുന്നു. എന്നാൽ ഈ സീസണിൽ അത്രയൊന്നും നല്ല രീതിയിൽ ബാഴ്സ തിളങ്ങിയില്ല എന്നത് യാഥാർഥ്യമാണ്. നല്ല സ്‌ക്വാഡ് ഉണ്ടായിട്ടും ബാഴ്സ തിളങ്ങിയില്ല.
അതിനാൽ തന്നെ ബാഴ്സ അദ്ദേഹത്തെ പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്. മോശം പ്രകടനം നടത്തുന്ന ടീമിന് പുതിയ പരിശീലകനെ ആവശ്യം ആണെന്ന വാദമാണ് പലരും പറയുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ബാഴ്സ നടത്തുന്ന പ്രകടനത്തെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സാവി ഇപ്പോൾ.
അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“നിലവിൽ ഞാൻ സന്തോഷവാനാണ്, മറ്റൊരു പ്രശ്നവും ഇല്ല. മുൻപെങ്ങും ഇല്ലാത്തവിധം ഈ പ്രോജക്ടിൽ ഞാൻ വിശ്വസിക്കുന്നു. ഈ സീസൺ ഇതുവരെ നന്നായിട്ടാണ് പോകുന്നത്. എന്നാൽ കിരീടമൊന്നും നേടിയിട്ടില്ല എങ്കിൽ ഞാൻ ഉറപ്പായിട്ടും ടീം വിടുമെന്ന് ഉറപ്പാണ്. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു ചിന്തയില്ല. എല്ലാവരും എന്നെ പിന്തുണക്കുന്നുണ്ട്, നാല് കിരീടങ്ങളും നേടാൻ ഞങ്ങൾക്ക് മുന്നിൽ സാധ്യതകൾ ഉണ്ട്.”
Read more
ലെവൻഡോസ്‌കി കഴിഞ്ഞ സീസണിലെ ഗോളടി മികവ് ഈ സീസണിൽ ആവർത്തിക്കുന്നില്ല എന്നതാണ് ടീം ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശ്നം.