മെസിയന്ന് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു, അപ്പോൾ ഓവർ കോൺഫിഡൻസ് കാരണം അത് മുടക്കി; മെസി പറഞ്ഞത് കേൾക്കാത്ത ബാഴ്സക്ക് കിട്ടിയത് പണി..സംഭവം ഇങ്ങനെ

എൽ നാഷനൽ റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോർജ്ജ് മെസ്സിയും ബാഴ്‌സലോണ അർജന്റീനിയൻ ഫോർവേഡ് ജൂലിയൻ അൽവാരസിനെ സൈൻ ചെയ്യണമെന്ന് ബാഴ്സയോട് ശുപാർശ ചെയ്തിരുന്നതായിട്ടും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്ലബിന്റെ അവസാനത്തെ രണ്ട് പ്രസിഡന്റുമാരായ ജോസെപ് മരിയ ബാർട്ടോമിയുവിനും ജോവാൻ ലാപോർട്ടയ്ക്കും മെസി അത് ശുപാർശ ചെയ്തതാണ്. എന്നിരുന്നാലും, ക്ലബ് വൃത്തങ്ങൾ ഇത് വേണ്ട എന്ന് തീരുമാനിക്കുകയും പകരം മെംഫിസ് ഡിപേയെ തുക മുടക്കാതെ തന്നെ എത്തിക്കാൻ ശ്രമിക്കുകയും ആയിരുന്നു.

അക്കാലത്ത്, ജൂലിയൻ അൽവാരസ് അയാളുടെ കരിയർ ആരംഭിച്ചതേ ഉള്ളു., റിവർ പ്ലേറ്റിലെ തന്റെ ഗോളുകൾക്കും ശക്തമായ പ്രകടനത്തിനും ഇതിനകം അംഗീകാരം നേടിയിരുന്നു. അദ്ദേഹത്തിന് ഏകദേശം 20 മില്യൺ യൂറോയുടെ ന്യായമായ വില മാത്രമാണ് ഉണ്ടായിരിക്കുന്നത് , പക്ഷേ ബാഴ്‌സയുടെ ബോർഡ് അവനെ സൈൻ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.

Read more

അതിനുപകരം അവർ യൂറോപ്പിൽ മുമ്പ് തന്റെ കഴിവ് പ്രകടമാക്കിയ കൂടുതൽ പരിചയസമ്പന്നനായ ഡിപേയെ തിരഞ്ഞെടുത്തു. എന്നിരുന്നാലും, Depay പ്രതീക്ഷിച്ച പോലെ പ്രകടനം നടത്തിയില്ല. നിലവിൽ സിറ്റിയിൽ കളിക്കുന്ന അൽവാരസ് ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനം കാണുമ്പോൾ താങ്കൾക് പറ്റിയ തെറ്റിനെ ഓർത്ത് ക്ലബ് പശ്ചാത്തപിക്കുന്നു കാണും ഇപ്പോൾ.