ക്രൊയേഷ്യ ലോക കപ്പ് ജയിച്ചാല്‍...; ക്രൊയേഷ്യന്‍ മോഡലിന്റെ പ്രഖ്യാപനത്തില്‍ അന്തംവിട്ട് ഫുട്‌ബോള്‍ ലോകം

ക്രൊയേഷ്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി ആരാധകരാണ് ഖത്തറിലെത്തിയിരിക്കുന്നത്. ഇതില്‍ ക്രൊയേഷ്യയുടെ ഏറ്റവും ഹോട്ടായ ആരാധികയായി കണക്കാക്കപ്പെടുന്ന മോഡലാണ് ഇവാന നോള്‍. ക്രൊയേഷ്യന്‍ മോഡലിന്റെ ഏറ്റവും പുചിയ പ്രഖ്യാപനത്തില്‍ അന്തം വിട്ടിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ക്രൊയേഷ്യ ഇത്തവണ കിരീടം നേടിയാല്‍ പൂര്‍ണ നഗ്‌നയായി ആഘോഷിക്കുമെന്ന ഇവാനയുടെ പ്രഖ്യാപനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്രൊയേഷ്യ ലോക കപ്പ് നേടാനുള്ള സാദ്ധ്യതയെക്കുറിച്ച് ജര്‍മ്മന്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ്, തന്റെ രാജ്യം അഭിമാനകരമായ ട്രോഫി നേടിയാല്‍ താന്‍ നഗ്‌നയാകുമെന്ന് ഇവാന പ്രഖ്യാപിച്ചത്.

2018ലെ ലോക കപ്പില്‍ ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നു. അന്നും ടീമിന് പിന്തുണയുമായി ഇവാന എത്തിയിരുന്നു. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ഇവാന ട്രോളുമായി രംഗത്തെത്തിയിരുന്നു. ബ്രസീല്‍ ടീം ആഘോഷിക്കാറുള്ള പീജിയണ്‍ ഡാന്‍സ് പങ്കുവെച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീലിന് പീജിയണ്‍ ഡാന്‍സ് ആഘോഷിക്കാം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Read more

ലോകകപ്പിലെ ആദ്യ സെമിയില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ നേരിടും. രാത്രി 12.30 നാണ് മത്സരം. ജയിച്ചാല്‍ ക്രൊയേഷ്യക്ക് 2018ലേതുപോലെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാം.