ദേശീയ കുപ്പായം അഴിച്ചുവെച്ച ബെന്‍സിമ ചുമ്മാ തീ..; ബാഴ്‌സക്കു മുകളില്‍ റയല്‍

ലാ ലിഗയില്‍ കരീം ബെന്‍സിമയെന്ന സൂപ്പര്‍ സ്‌ട്രൈക്കറുടെ ചിറകേറി റയല്‍ മാഡ്രിഡ്. വയ്യഡോളിഡിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയല്‍ വീഴ്ത്തിയത്. ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റതിനു പിന്നാലെ ദേശീയ കുപ്പായം അഴിച്ച ബെന്‍സിമയാണ് രണ്ടു ഗോളുകളും നേടിയത്.

അവസാന ഏഴു മിനിറ്റിലായിരുന്നു രണ്ടു ഗോളും. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്കുശേഷം 83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് റയല്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്.

അവസാന വിസിലിന് തൊട്ടുമുമ്പ് ഇടതുവിങ്ങിലൂടെ വിനീഷ്യസ് നടത്തിയ അതിവേഗ ഓട്ടത്തിനൊടുവില്‍ ബെന്‍സിമക്ക് നല്‍കിയ പാസ് എളുപ്പം ഗോളാക്കി റയല്‍ ലീഡ് രണ്ടാക്കി.

Read more

ജയത്തോടെ ഒരു കളി അധികം പൂര്‍ത്തിയാക്കിയ റയല്‍ ബാഴ്‌സയെ കടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. റയലിന് 15 കളികളില്‍ 38 പോയിന്റും ബാഴ്‌സയ്ക്ക് 14 കളികളില്‍നിന്ന് 37 പോയിന്റോടെ രണ്ടാമതുമാണ്.