900 കോടി നല്‍കാമെന്ന് ചെല്‍സി; ഗോളടിവീരനെ വിട്ടു നല്‍കാതെ ഇന്റര്‍

യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ താരകൈമാറ്റ ശ്രമങ്ങള്‍ ചൂടുപിടിക്കുകയാണ്. ലീഗുകളിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതരായ ക്ലബ്ബുകള്‍ പലതും വലിയ താരങ്ങളെ വിറ്റഴിക്കാന്‍ ആലോചിക്കുന്നു. അപാര ഫോമിലുള്ള ബെര്‍ജിയന്‍ ഫോര്‍വേഡ് റൊമേലു ലുകാകുവും പല ടീമുകളുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.

ഇംഗ്ലീഷ് വമ്പന്‍ ചെല്‍സിയാണ് ലുകാകുവിനെ പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ലുകാകുവിനായി 85 മില്യണ്‍ പൗണ്ടാണ് (ഏകദേശം 900 കോടിയോളം രൂപ) ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന് ചെല്‍സി വാഗ്ദാനം ചെയ്തത്. സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടെ, വന്‍തുക കൈയില്‍ കിട്ടുമെങ്കിലും ലുകാകുവിനെ വിട്ടു നല്‍കേണ്ടെന്നാണ് ഇന്ററിന്റെ തീരുമാനം.

Inter Milan's Romelu Lukaku wins Serie A MVP award - CBSSports.com

കഴിഞ്ഞ സീസണിലെ സീരി എ കിരീടം ഇന്ററിന് നേടിക്കൊടുത്തത് ലുകാകുവിന്റെ ഗോളടി മികവാണ്. 2019ല്‍ ഇന്ററിലെത്തിയ ലുകാകു ക്ലബ്ബിനായി ഇതുവരെ 47 ഗോളുകള്‍ നേടിക്കഴിഞ്ഞു. നേരത്തെ, ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയെ ഡോര്‍ട്ട്മുന്‍ഡിന്റെ യുവ താരം എര്‍ലിംഗ് ഹാലാന്‍ഡിനെ ടീമിലെത്തിക്കാന്‍ ചെല്‍സി നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.