മെസിക്കും പടയാളികൾക്കും ഇനി വിശ്രമമില്ല, പൂരം കൊടിയേറി മക്കളെ; എമി മാർട്ടിനെസിന്റെ വാക്കുകൾ വൈറൽ

നാളുകൾ ഏറെയായി മോശമായ പ്രകടനമായിരുന്നു അർജന്റീന നടത്തിയിരുന്നത്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണം മാത്രമായിരുന്നു ടീം വിജയിച്ചത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും വിജയത്തിന്റെ വഴിയിലേക്ക് താരങ്ങൾ തിരിച്ചെത്തി. ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസിയാണ് ഈ മത്സരത്തിൽ അസിസ്റ്റ് നേടിയിട്ടുള്ളത്.

തകർപ്പൻ പ്രകടനമായിരുന്നു ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്സ് കാഴ്ച വെച്ചിട്ടുള്ളത്. ഒരുപാട് മികച്ച മുന്നേറ്റങ്ങൾ പെറു നടത്തിയെങ്കിലും എമി അവയൊന്നും ഗോൾ ആക്കാൻ സമ്മതിച്ചില്ല. മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അർജന്റീന ദേശിയ ടീമിന് വേണ്ടി 49 മത്സരങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്ന് ഗോൾ കീപ്പർമാരിൽ ഒരാളാവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഈ വർഷത്തെ അർജന്റീനയുടെ മത്സരങ്ങൾ എല്ലാം തന്നെ അവസാനിച്ചു. ലോകകപ്പ് യോഗ്യത പോയിന്റ് പട്ടികയിൽ അര്ജന്റീനയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അർജന്റീന ഒരുപാട് അഭിമാനിക്കണമെന്നാണ് എമി പറഞ്ഞിട്ടുള്ളത്.

എമി മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:

” സൗത്ത് അമേരിക്കയുടെ ചാമ്പ്യന്മാർ ഞങ്ങളാണ്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഞങ്ങളാണ്. ഇക്കാര്യത്തിൽ ഞങ്ങൾ അഭിമാനം കൊള്ളേണ്ടതുണ്ട്. ഇനിയും അർജന്റീന ടീമിന് വേണ്ടി കളിക്കണമെങ്കിൽ ഞങ്ങൾ ക്ലബ്ബുകൾക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിനർത്ഥം ഞങ്ങൾക്ക് വിശ്രമിക്കാൻ സമയമില്ല എന്നതാണ് ” എമി പറഞ്ഞു.

Read more