നെയ്മർ തുടങ്ങിയിട്ടേ ഉള്ളു; വിജയകുതിപ്പ് തുടർന്ന് സാന്റോസ് എഫ്‌സി; ബ്രഗാൻ്റിനോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് വിജയം

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ക്ലബ് ലെവലിൽ അദ്ദേഹം അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്.

ഇന്ന് പ്രീമിയർ സ്റ്റേറ്റ് ലീഗിൽ ബ്രഗാൻ്റിനോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് എഫ്‌സി എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു. ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയറും, ജോവോ ഷ്മിഡും ചേർന്നാണ് സാന്റോസിനെ വിജയിപ്പിച്ചത്. പരിക്കിൽ നിന്ന് മുക്തി നേടി തിരികെ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് വന്ന താരം ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

Read more

മത്സരത്തിൽ പൂർണാധിപത്യത്തിൽ നിന്നത് സാന്റോസ് എഫ്‌സി തന്നെയാണ്. 53 ശതമാനവും പൊസഷൻ അവരുടെ കൈയിലായിരുന്നു. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ നെയ്മർ ഗോൾ നേടി ടീമിനെ ലീഡ് ചെയ്യിപ്പിച്ചു. ഫ്രീ കിക്കിലൂടെയാണ് നെയ്മർ ഗോൾ നേടിയത്. തുടർന്ന് ബ്രസീൽ താരം ജോവോ ഷ്മിഡ് 56 ആം മിനിറ്റിൽ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. പോയിന്റ് ടേബിളിൽ 47 പോയിന്റുകളുമായി സാന്റോസ് എഫ്‌സിയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.