നെയ്മർ വേറെ ലെവൽ, വിമർശകർ ഇത് കാണുന്നുണ്ടല്ലോ അല്ലെ; പ്ലേയർ ഓഫ് ദി മാച്ച് തൂക്കി ചെക്കൻ

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരമാണ് നെയ്മർ ജൂനിയർ. ക്ലബ് ലെവലിൽ അദ്ദേഹം അൽ ഹിലാലിൽ നിന്ന് ഇറങ്ങി ഇപ്പോൾ തന്റെ ആദ്യ ക്ലബായ സാന്റോസിലാണ് കളിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ അഗ്വ സാന്തയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് സാന്റോസ് പരാജയപ്പെടുത്തി.

മത്സരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു നെയ്മർ ജൂനിയർ. ആരാധകർക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 14 മിനിറ്റിൽ ആദ്യ ഗോൾ നേടി ടീമിനെ ലീഡിൽ എത്തിച്ചു. പിന്നീട് മത്സരത്തിൽ ഒരു അസിസ്റ്റും നേടി. മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും നെയ്മറാണ്.

മത്സരത്തിൽ പൂർണ ആധിപത്യത്തിൽ കളിച്ചത് സാന്റോസ് തന്നെയായിരുന്നു. 61 ശതമാനവും പൊസഷൻ അവരുടെ കൈയിലായിരുന്നു. സാന്റോസിനു വേണ്ടി 26 ആം മിനിറ്റിൽ ബ്രസീൽ താരം തസിയാനോയും, 70 ആം മിനിറ്റിൽ ഗിൽഹെർമും ഗോളുകൾ നേടി. അഗ്വ സാന്തയ്ക്ക് വേണ്ടി നെറ്റിൻഹോ ആണ് ഗൾ നേടിയത്.

Read more