ബാഴ്‌സലോണയുടെ മിന്നും താരത്തിന് 250 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് പാരീസ് സെയിന്റ് ജർമൻ

പുതിയ മാനേജർ ഹാൻസി ഫ്ലിക്കിന് കീഴിൽ പുതിയ തുടക്കത്തിന് തയ്യാറെടുക്കുകയാണ് ബാഴ്‌സലോണ. ഇന്റർനാഷണൽ ബ്രേക്കിന്റെ സന്ദർഭത്തിൽ കളിക്കാരെ വീക്ഷിച്ചു കൃത്യമായ കളിക്കാരെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബാഴ്‌സലോണ. കാറ്റലൻ ക്ലബ് കഴിഞ്ഞ സീസണിൽ ചാവിയുമായി പിരിഞ്ഞതിന് ശേഷം ചുമതല ഏറ്റെടുത്തതാണ് ഫ്ലിക്ക്. സമ്മർ ട്രാൻസ്ഫർ വിൻഡോ ഫുട്ബോൾ ക്ലബ്ബുകൾ സംബന്ധിച്ചു ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ ഒന്നാണ്. അവർക്ക് ഏറ്റവും അനുയോജ്യമായ കളിക്കാരെ കണ്ടെത്തുക, മികച്ച സാങ്കേതിക മികവുള്ള സ്റ്റാഫ് അംഗങ്ങളെ കൊണ്ടുവരുക എന്നീ കാര്യങ്ങളൊക്കെ നടപ്പിലാക്കുന്നത് സമ്മറിലാണ്.

ബാർസലോണയെ സംബന്ധിച്ച് വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കൊണ്ട് നിലവിൽ കുറച്ചു കളിക്കാരെയെങ്കിലും പുറത്തേക്ക് വിറ്റാൽ മാത്രമേ അവർക്ക് ആവശ്യമായ കളിക്കാരെ എത്തിക്കാനുള്ള കാര്യങ്ങൾ സാധ്യമാവൂ. ബാഴ്സയിലെ പ്രധാനപ്പെട്ട താരങ്ങളെ നോട്ടമിട്ടിരിക്കുകയാണ് മറ്റു ക്ലബ്ബുകൾ. ബാർസലോണയുടെ ടീനേജ് സെൻസേഷൻ ലാമിൻ യമാലിനെ സ്വന്തമാക്കാൻ റെക്കോർഡ് തുക വാഗ്ദാനം ചെയ്തിരിക്കുകയാണ് പി എസ് ജി. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം നടത്തിയ യമാൽ ഇന്ന് ഫുട്ബോൾ ലോകത്ത് പ്രധാന ചർച്ച വിഷയങ്ങളിൽ ഒരാളാണ്. നിലവിൽ യൂറോ കപ്പിൽ സ്പെയിനിന് വേണ്ടി കളിക്കുന്ന യമാൽ ലാ മാസിയയുടെ സംഭാവനയാണ്.

കഴിഞ്ഞ സീസണിൽ ബാർസലോണക്ക് വേണ്ടി 54 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട് യമാൽ. പി എസ് ജി യമാലിന്റെ കരിയറിൽ ഒരു കണ്ണ് നട്ടിരിക്കുകയാണ്. അവരുടെ സ്റ്റാർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെ ക്ലബ്ബിൽ നിന്ന് വിടവാങ്ങിയതിന് ശേഷം അവർ കാര്യമായ ഒരു താരത്തെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഫ്രഞ്ച് സൂപ്പർ താരം തൻ്റെ കരാർ അവസാനിച്ചപ്പോൾ പാരീസ് വിട്ട് റയൽ മാഡ്രിഡിൽ ചേർന്നപ്പോൾ ക്ലബ്ബിൽ എംബാപ്പെയുടെ ബൂട്ട് നിറയ്ക്കാൻ അനുയോജ്യമായ കളിക്കാരനായി യമാലിനെ പിഎസ്ജി മനസിലാക്കുന്നു.

ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കളിക്കാരുടെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്. അതുപോലെ, ഈ വലിയ ഓഫർ ഒരു നീക്കം പരിഗണിക്കാൻ ക്ലബ്ബിനെ പ്രലോഭിപ്പിച്ചേക്കാം. സ്പെയിൻകാരൻ 2026 വരെ ക്യാമ്പ് നൗവിൽ കരാറിലുണ്ട്, കൂടാതെ അദ്ദേഹത്തിൻ്റെ ഇടപാടിൽ 1 ബില്യൺ യൂറോ റിലീസ് ക്ലോസുമുണ്ട്.