"ഈ മത്സരം ഒരു യുദ്ധമായി കാണരുത്, ഞങ്ങൾക്ക് അങ്ങനെയല്ല"; ബയേൺ മ്യൂണിക്ക്, ബാഴ്‌സിലോണ മത്സരത്തെ കുറിച്ച് ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകർ ഉറ്റു നോക്കുന്ന മത്സരമാണ് ബുധനാനഴ്ച അരങ്ങേറുന്നത്. കരുത്തരായ ബാഴ്സയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബാഴ്സിലോണയുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരുക്കുന്നത്. മത്സരത്തിൽ ഏറ്റവും മികച്ച കളിക്കാർ എല്ലാവരും അണിനിരക്കുന്നുണ്ട്. ബാഴ്‌സയുടെ മികച്ച താരമായ റോബർട്ട് ലെവൻഡോസ്ക്കിയും ബയേണിന്റെ ഹാരി കെയ്നും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ ഏറെനാളായി കാത്തിരിക്കുകയാണ്.

എന്നാൽ ഈ മത്സരം താരങ്ങൾ തമ്മിലുള്ള യുദ്ധമായി കാണരുതെന്നും ഇത് ടീമുകൾ തമ്മിലുള്ള മത്സരമായി കാണണമെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാഴ്‌സയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക്.

ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:

“ഇത് താരങ്ങൾ തമ്മിലുള്ള പോരാട്ടമോ യുദ്ധമോ അല്ല. ഇത് ടീമുകൾ തമ്മിലുള്ള മത്സരമാണ്. ലെവ ഗോളടിച്ചാൽ ഞാൻ വളരെയധികം സന്തോഷവാനായിരിക്കും. ടീമുമായി അദ്ദേഹം വളരെയധികം കണക്ടഡ് ആണ്. ഇതൊരിക്കലും കെയ്‌നും ലെവയും തമ്മിലുള്ള മത്സരമല്ല. ബാഴ്സയും ബയേണും തമ്മിലുള്ള മത്സരമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.

Read more

ഈ സീസണിൽ ഗംഭീര പ്രകടനമാണ് ബാഴ്‌സിലോണ നടത്തുന്നത്. എന്നാൽ ഒട്ടും മോശമല്ല എതിരാളികളായ ബയേൺ. മുൻപ് ഒരുപാട് തവണ ബാഴ്‌സ ബയേണിനോട് തോൽവി ഏറ്റു വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തവണ മോശമായ ടീം ആയിട്ടല്ല ബാഴ്‌സിലോണ ഇറങ്ങുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണ് അവർ ഇപ്പോൾ.