"ജൂഡിന്റെ മോശമായ പ്രകടനത്തിന് കാരണം എംബാപ്പയാണ്"; സ്പാനിഷ് മാധ്യമമായ ASന്റെ വിലയിരുത്തൽ ഇങ്ങനെ

ക്ലബ് ലെവലിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം ആണ് റയൽ മാഡ്രിഡ്. ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫറിൽ ബ്രസീലിയൻ താരമായ എൻഡ്രിക്ക്, ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ കൂടി വന്നതോടെ റയൽ മാഡ്രിഡ് ശക്തിയുള്ള ടീമായി മാറിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ കപ്പ് ജേതാക്കളാകുമോ എന്നുള്ള കാര്യത്തിൽ ആശങ്കയിലാണ് ആരാധകർ. ഈ സീസണിൽ ഇതിനോടകം തന്നെ ഒരു തോൽവിയും മൂന്ന് സമനിലകളും റയൽ മാഡ്രിഡ് വഴങ്ങി കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരമാണ് ജൂഡ് ബെല്ലിങ്‌ഹാം. ഇത്തവണ അദ്ദേഹത്തിൽ നിന്നും മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ കാണാൻ സാധിക്കുന്നില്ല. എംബാപ്പയുടെ വരവോടുകൂടി അദ്ദേഹം പിന്നിലേക്ക് പോയി എന്നാണ് ആരാധകർ വിലയിരുത്തുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ AS ഇക്കാര്യത്തിൽ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്.

ASന്റെ വിലയിരുത്തൽ ഇങ്ങനെ:

“ബെല്ലിങ്ങ്ഹാമിന്റെ പ്രകടനം മോശമായി എന്നുള്ളത് വളരെ പ്രകടമായ ഒരു കാര്യമാണ്. ഇതുവരെ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. രണ്ട് അസിസ്റ്റുകൾ മാത്രമാണ് ഉള്ളത്. 7 മത്സരങ്ങൾ അദ്ദേഹം കളിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഏഴു മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പക്ഷേ ഇതുവച്ച് താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം എംബപ്പേ വന്നതുകൊണ്ട് തന്നെ ബെല്ലിങ്ങ്ഹാമിന്റെ റോൾ വ്യത്യസ്തമാണ്. പക്ഷേ ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ബെല്ലിങ്ങ്ഹാം ഇനിയും തന്റെ ബെസ്റ്റ് വേർഷൻ കണ്ടെത്തേണ്ടതുണ്ട് ” ഇതാണ് സ്പാനിഷ് മാധ്യമം പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ പ്രമുഖ താരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നത് കൊണ്ട് ജൂഡിന് തിളങ്ങാൻ സാധിച്ചിരുന്നു. അതിന്റെ ഫലമായി അദ്ദേഹം ഒരുപാട് ഗോളുകളും അസിസ്റ്റുകളും സന്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റയലിൽ മികച്ച കളിക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് കാണാൻ സാധിക്കുന്നത്. എംബപ്പേ വന്നതുകൊണ്ട് തന്നെ പഴയ ആ ഫ്രീഡം താരത്തിന് ലഭിക്കുന്നില്ല. എന്നിരുന്നാൽ പോലും മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിക്കുന്നുണ്ട്.