"എംബാപ്പയ്ക്ക് മുട്ടൻ പണി കിട്ടി"; സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ വിമർശനം ശക്തം

റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ടതും, മികച്ചതുമായ കളിക്കാരനാണ് കൈലിയൻ എംബപ്പേ. ടീമിന് വേണ്ടി അദ്ദേഹം മൂന്നു മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി അക്കൗണ്ട് തുറക്കുകയും ചെയ്യ്തു. ഇപ്പോൾ എംബാപ്പയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് ഫുട്ബോൾ ലോകത്തിലെ പ്രധാന ചർച്ച വിഷയം.

കുറച്ച് മണിക്കൂറുകൾക്ക് മുൻപ് എംബാപ്പയുടെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിൽ ഒരുപാട് പോസ്റ്റുകൾ വന്നിരുന്നു. അതിൽ എല്ലാം അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിയെയും മറ്റു ക്ലബുകളെയും താരങ്ങളെയും പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു കൂടുതൽ. മെസ്സി കരയുന്ന ഒരു ചിത്രം അതിൽ ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ ഗോട്ട്, മെസ്സി എന്റെ ഗോട്ടല്ല എന്നായിരുന്നു അതിന്റെ ക്യാപ്ഷൻ ഉണ്ടായിരുന്നത്.

ക്രിസ്റ്റ്യാനോയെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റുകളും കൂടുതൽ ആയിരുന്നു. താരത്തിന്റെ അക്കൗണ്ട് ഏതോ റൊണാൾഡോ ആരാധകൻ ഹാക്ക് ചെയ്യ്തു എന്ന് ആരാധകർക്ക് മനസിലായി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ താരത്തിന്റെ ഒറിജിനൽ അക്കൗണ്ട് റിക്കവർ ആയി കിട്ടി. അപ്പോൾ തന്നെ പോസ്റ്റുകൾ എല്ലാം ഡിലീറ്റും ചെയ്യ്തു. എന്നാൽ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടെ പ്രചരിക്കുകയാണ്‌.

തന്റെ അക്കൗണ്ട് സുരക്ഷിതമായി വെക്കാത്തതിൽ എംബാപ്പയ്‌ക്കെതിരെ ആരാധകർ വൻതോതിൽ വിമർശിക്കുന്നുണ്ട്. റയൽ മാഡ്രിഡിന് വേണ്ടി താരം ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ എംബാപ്പയ്ക്ക് സാധിച്ചരുന്നില്ല. ലാലിഗയിൽ ആദ്യ ഗോൾ അദ്ദേഹം നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്നത്തെ റയലിന്റെ എതിരാളികൾ കരുത്തരായ ലാസ് പാൽമസാണ്.

Read more