"മെസിയുടെ വരവ് എനിക്ക് ബാധ്യത ആണ്"; ഇന്റർ മിയാമി പരിശീലകൻ പറയുന്നത് ഇങ്ങനെ

അർജന്റീനൻ ഇതിഹാസം ലയണൽ മെസി ഇപ്പോൾ ക്ലബ് ലെവലിൽ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അമേരിക്കൻ ലീഗ് ഇത്രയും മികച്ചതാകാൻ കാരണം മെസിയുടെ വരവോടു കൂടിയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഈ കാര്യത്തിൽ മുൻ ഇംഗ്ലീഷ് ഫുട്ബോളറും ടീം ഉടമയുമായ ഡേവിഡ് ബെക്കാമും യോജിച്ചു. മെസി വന്നതോടുകൂടി അമേരിക്കൻ ലീഗിലെ ആദ്യ കിരീടം സ്വന്തമാക്കാനും ഇന്റർ മിയാമിക്ക് സാധിച്ചിരുന്നു.

മെസിയുടെ പിന്നാലെ ബുസ്ക്കെറ്റ്സ്, ആൽബ, സുവാരസ്‌ എന്നിവരൊക്കെ ഇന്റർ മയാമിയിൽ എത്തുകയും ചെയ്തു. ഇപ്പോൾ അമേരിക്കൻ ലീഗിൽ മുഴുവൻ സൂപ്പർ താരങ്ങളുടെ പങ്കാളിത്തമാണ്. ഇതിനെ കുറിച്ച് ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടീനോ ചില കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

ടാറ്റ മാർട്ടീനോ പറഞ്ഞത് ഇങ്ങനെ:

”സത്യം എന്തെന്നാൽ ഈ സൂപ്പർ താരങ്ങൾ ഉള്ളതു കൊണ്ട് വിജയം നേടൽ ഞങ്ങൾക്ക് ഒരു ബാധ്യതയായി മാറി. വിജയിക്കാൻ ഇത്രയധികം സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്ന മറ്റൊരു ടീമിനെയും ഞാൻ അമേരിക്കൻ ലീഗിൽ കണ്ടിട്ടില്ല. ഈ സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്. ഞാൻ അപൂർവമായി മാത്രം കാണുന്ന ഒന്നാണ് ഇത്രയധികം പ്രഷർ. ഇന്റർമയാമിക്കൊപ്പം എനിക്കത് അനുഭവിക്കേണ്ടി വരുന്നുണ്ട്. ഞാൻ നേരത്തെ അമേരിക്കൻ ക്ലബ്ബ് തന്നെയായ അറ്റലാന്റയെ പരിശീലിപ്പിച്ചിട്ടുണ്ട്. അന്നൊന്നും തന്നെ ഇത്രയധികം പ്രഷർ എനിക്ക് ഏൽക്കേണ്ടി വന്നിരുന്നില്ല. പക്ഷേ ഈ സീസൺ മുതൽ തലക്കെട്ടുകൾ നിറഞ്ഞു നിൽക്കുന്നത് ഇന്റർമയാമിയാണ് “ ടാറ്റ മാർട്ടീനോ പറഞ്ഞു.

ഈ വർഷത്തെ കോപ്പ അമേരിക്കൻ ട്രോഫി ഫൈനലിൽ ലയണൽ മെസിയുടെ കാലിന്‌ ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ അഭാവത്തിലും ടീമിലെ താരങ്ങൾ മികച്ച പ്രകടനം നടത്തി ട്രോഫി മെസിക്കായി നേടി കൊടുത്തിരുന്നു. പക്ഷെ ഇന്റർ മിയാമി മത്സരങ്ങൾ ഒരുപാട് പരിക്ക് മൂലം നഷ്ടമായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ രാജകീയ വരവിന് തയ്യാറെടുക്കുകയാണ് മെസി. ക്ലബിൽ അദ്ദേഹം ട്രെയിനിങ് ആരംഭിച്ചു.