ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ മോശമായ പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം പിഎസ്ജി നടത്തി വരുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. കായ് ഹാവർട്സ്, ബുകയോ സാക്ക എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ആഴ്‌സണൽ തന്നെയാണ്.
നിലവിൽ പോയിന്റ് പട്ടികയിൽ ആഴ്സണൽ എട്ടാം സ്ഥാനത്തും പിഎസ്ജി പതിനെട്ടാം സ്ഥാനത്തും ആണ് ഉള്ളത്. തോൽവി ഏറ്റു വാങ്ങിയ ശേഷം പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തോൽവിയിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് അദ്ദേഹമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.
ലൂയിസ് എൻറിക്കെ പറയുന്നത് ഇങ്ങനെ:
” ഇത്തരം മത്സരങ്ങൾക്ക് ആവശ്യമായ ഒരു നിലവാരം ഉണ്ട്, ആ നിലവാരത്തിൽ നിന്നും വളരെ അകലെയായിരുന്നു ഞങ്ങൾ. മത്സരത്തിന്റെ പല മേഖലകളിലും ഞങ്ങളെക്കാൾ മികച്ചത് ആഴ്സണൽ തന്നെയായിരുന്നു. കളിക്കളത്തിന് അകത്ത് ഡുവലസ് വിജയിക്കാതെ ഒരു പോസിറ്റീവായ റിസൾട്ട് ഉണ്ടാക്കുക എന്നത് അസാധ്യമായ കാര്യമാണ്. ഞങ്ങളുടെ മുന്നേറ്റ നിര താരങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ അവരുടെ ഡിഫൻഡർമാർക്ക് കഴിഞ്ഞു, എന്നാൽ അവരുടെ മുന്നേറ്റ നിര താരങ്ങളെ അതുപോലെ കൈകാര്യം ചെയ്യാൻ ഞങ്ങളുടെ പ്രതിരോധത്തിന് കഴിഞ്ഞില്ല”
ലൂയിസ് എൻറിക്കെ തുടർന്നു:
“ആഴ്സണൽ തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. ഈ സീസൺ അവസാനിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം. ഞങ്ങൾ ഈ സീസണൽ കളിക്കുന്ന ഏറ്റവും ഹൈ ലെവൽ മത്സരമായിരുന്നു ഇത്. ഞങ്ങൾ എവിടേക്കാണ് എത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. പക്ഷേ എത്ര സമയം പിടിക്കും എന്നറിയില്ല ” ലൂയിസ് എൻറിക്കെ പറഞ്ഞു.