റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറിയത് ആ ഒറ്റ കാരണം കൊണ്ടാണ്: മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാനസീക ശക്തിയും, ഇച്ഛാശക്തിയും കാരണമാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി മാറിയത് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് താരമായ റാഫേൽ വരനെ.

റാഫേൽ വരനെ പറയുന്നത് ഇങ്ങനെ:

” ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അത്രയും ഉയരത്തിൽ അദ്ദേഹത്തിന് എത്താൻ സാധിച്ചത് ഇച്ഛാശക്തി കൊണ്ടും, അദ്ദേഹത്തിന്റെ മാനസീക ശക്തി കൊണ്ടും കൂടിയാണ്. ഞാൻ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഉള്ളതോ ഇല്ലാത്തതോ ആയ കാര്യമായിരിക്കും, ത്യാഗങ്ങൾ ചെയ്യുക, സ്വയം പരിപാലിക്കുക, പരിശീലനത്തിന് നേരത്തെ എത്തുക എന്നിവ എല്ലാവരുടെയും പരിധിയിലുണ്ട്, പക്ഷേ അതിന്‌ പ്രധാനമായും വേണ്ടത് ഇതെല്ലാം ചെയ്യാനുള്ള മനസാണ്” റാഫേൽ വരനെ പറഞ്ഞു.

Read more