കൃഷ്ണ പ്രസാദ്
ആഴ്ചയില്‍ ഏതാണ്ട് ഒന്നരക്കോടി ഇന്ത്യന്‍ രൂപ വരുമാനമുള്ളു ലോകപ്രശസ്ത ഫുട്‌ബോള്‍ കളിക്കാരനാണ് Sadio Mane (സെനഗല്‍ – പശ്ചിമാഫ്രിക്ക). സ്‌ക്രീനുടഞ്ഞ ഒരു മൊബൈല്‍ ഫോണുമായി അദ്ദേഹത്തെ പല തവണ കാണാനിടയായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിച്ചു..
അദ്ദേഹം പറഞ്ഞു ‘ശരിയാക്കിക്കണം…!’ ‘ശരിയാക്കിക്കുകയോ.., എന്തുകൊണ്ടാണ് താങ്കള്‍ പുതിയത് വാങ്ങാത്തത്…?’ എന്നായി മാധ്യമ പ്രവര്‍ത്തകന്‍… ശാന്തനായി അദ്ദേഹം പറഞ്ഞു… ‘നോക്കൂ… ഇന്നെനിക്ക് വേണേല്‍ ഒരു ആയിരം ഫോണുകള്‍ വാങ്ങാം.. വേണേല്‍ ഒരു 10 ഫെരാരി, ഒന്നോ രണ്ടോ ജെറ്റ് വിമാനങ്ങള്‍, ഡയമണ്ട് വാച്ചുകള്‍ ഇതെല്ലാം വാങ്ങാന്‍ പ്രയാസമില്ല… എന്നാല്‍ ഇവയെല്ലാം എനിക്ക് ആവശ്യമുണ്ടോ..? കാര്യം നടന്നാല്‍ പോരേ…!
ദാരിദ്ര്യം ഞാന്‍ ഒരുപാട് കണ്ടതാണ്… ദാരിദ്ര്യം കാരണം എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല… കുട്ടികള്‍ക്ക് പഠിക്കാനായി ഞാന്‍ സ്‌കൂളുകള്‍ പണിയുന്നു… എനിക്ക് ചെരിപ്പുണ്ടായിരുന്നില്ല, ചെരിപ്പു പോലുമില്ലാതെ കളിക്കേണ്ടി വന്നു.. നല്ല വസ്ത്രമുണ്ടായിരുന്നില്ല, നല്ല ഭക്ഷണമുണ്ടായിരുന്നില്ല… ഇന്നെനിക്കെല്ലാം ഉണ്ട്… എന്നാല്‍ അതെല്ലാം കാണിച്ച് മേനി നടിക്കുന്നതിനുപകരം ദാരിദ്ര്യമനുഭവിക്കുന്ന മറ്റുള്ളവരുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…’
അവനവന്റെ സൗകര്യങ്ങള്‍ക്കുപരി നാട്ടുകാര്‍ക്കു മുന്നില്‍ മേനി നടിക്കാന്‍ കൈയിലുള്ളതും പോരാഞ്ഞ് കടം വാങ്ങിയും ചെലവഴിക്കാന്‍ മടിയില്ലാത്തവരുടെ നെഞ്ച് പൊള്ളിക്കാന്‍ പോന്ന വാക്കുകള്‍…..
Read more
കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്