ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിഎസ്ജിയിൽ വെച്ച് മോശമായ ഒരുപാട് അനുഭവങ്ങൾ നെയ്മറിന് ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. താരങ്ങൾക്ക് മിക്കവർക്കും അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ ഈഗോ ആയിരുന്നു എന്നും നെയ്മറിന് മത്സരത്തിനിടയിൽ ആരും പന്ത് നൽകാറില്ലായിരുന്നെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:
“പിഎസ്ജിയിൽ താരങ്ങൾ മിക്കവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഈഗോയാണ്. ശരിക്കും അത് നല്ലതാണ്. ഞാൻ എന്ന വ്യക്തിയാണ് ഏറ്റവും മികച്ചത് എന്ന ചിന്ത ഉള്ളത് നല്ലതാണ്. പക്ഷെ നിങ്ങൾ ആലോചിക്കണം ഒരാൾക്ക് ഒറ്റയ്ക്ക് കളിക്കാൻ സാധിക്കില്ല. കൂടെ മറ്റു സഹതാരങ്ങളും വേണം. എന്നാൽ മാത്രമേ വിജയിക്കാനാകൂ. അവിടെ എനിക്ക് പന്ത് ലഭിക്കുന്നത് കുറവായിരുന്നു. താരങ്ങളുടെ ഈഗോ ആണ് പ്രധാന കാരണം.” നെയ്മർ ജൂനിയർ പറഞ്ഞു.