ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല. 2022 ഫിഫ ലോകകപ്പ് അർജന്റീന ഉയർത്തിയതിൽ മെസിയെക്കാൾ പങ്ക് വഹിച്ച താരം അത് മറ്റൊരാളാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ അർജന്റീനൻ ഇതിഹാസം ഹ്യൂഗോ ഗാട്ടി.
ഹ്യൂഗോ ഗാട്ടി പറയുന്നത് ഇങ്ങനെ:
” ഞാന്‍ ലയണല്‍ മെസിയെ വിമര്‍ശിക്കുകയല്ല. അദ്ദേഹം മിടുക്കന്‍ തന്നെയാണെന്നാണ് ഞാനും പറയുന്നത്. ഞാന്‍ ഇതു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. സമീപകാലത്തുള്ള മെസിയുടെ പ്രകടനങ്ങള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള അദ്ദേഹത്തിന്റെ മല്‍സരവും വളരെ മികച്ചതു തന്നെയാണ്”
ഹ്യൂഗോ ഗാട്ടി തുടർന്നു:
കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ലയണല്‍ മെസി. പക്ഷെ അര്‍ജന്റീന ലോകകപ്പ് നേടാന്‍ കാരണം എമി മാര്‍ട്ടിനസാണ് (എമിലിയാനോ മാര്‍ട്ടിനസ്). അല്ലായിരുന്നെങ്കില്‍ അര്‍ജന്റീന ലോകകിരീടവും നേടില്ലായിരുന്നു. ഇതാണ് യാഥാര്‍ഥ്യം” ഹ്യൂഗോ ഗാട്ടി പറഞ്ഞു.