ആ കലിപ്പ് നിമിഷത്തിന്റെ ഒരു ഭാഗമേ നിങ്ങൾ കണ്ടോള്ളൂ, അവിടെ നടന്നത് ചതി; റൊണാൾഡോക്ക് എതിരെ ദക്ഷിണ കൊറിയൻ പരിശീലകൻ

ഫിഫ ലോകകപ്പിനിടെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ ദക്ഷിണ കൊറിയയുമായി നടന്ന മത്സരത്തിന്റെ സമയത്ത് എതിരാളികളുമായി പ്രശ്നം ഉണ്ടാക്കിയതൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആ നിമിഷത്തെക്കുറിച്ച് പ്രതികരിച്ച ദക്ഷിണ കൊറിയയുടെ മുൻ കോച്ച് പൗലോ ബെന്റോ തന്റെ കളിക്കാരൻ ചോ ഗ്യു-സങ്ങിനൊപ്പം തുറന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചത്തിന് ശേഷം ഇത് തന്റെ ലോകകപ്പ് ആകുമെന്ന് പറഞ്ഞാണ് റൊണാൾഡോ ലോകകപ്പ് വേദിയിൽ എത്തിയത്. ഇംതിരുന്നലും വെറും ഒരു 1 ഗോൾ മാത്രം നേടി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയാൻ റൊണാൾഡോ ഖത്തർ വിട്ടത്.

മത്സരശേഷം സംഭവത്തെ അഭിസംബോധന ചെയ്ത പോർച്ചുഗൽ പരിശീലകൻ സാന്റോസ്, തന്നെ അപമാനിച്ചതിന് ദക്ഷിണ കൊറിയയുടെ ഗ്യൂ-സങ്ങിനോട് റൊണാൾഡോ പ്രതികരിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും റൊണാൾഡോ തന്നെ പകരക്കാരുടെ നിരയിൽ ഉള്പെടുത്തിയതിയതിന് കലിപ്പ് തീർക്കുക ആയിരുന്നു എന്നും വാദങ്ങൾ ഉണ്ടായിരുന്നു.

ലോകകപ്പിൽ ദക്ഷിണ കൊറിയയുടെ പരിശീലകനായിരുന്ന ബെന്റോ ഇപ്പോൾ ഗു-സംഗിൽ നിന്ന് പ്രകോപനം ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. റൊണാൾഡോയും സാന്റോസും തമ്മിലുള്ള പിരിമുറുക്കം മറയ്ക്കാൻ തന്റെ കളിക്കാരനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹം പോർച്ചുഗീസ് സ്പോർട്സ് ദിനപത്രത്തോട് പറഞ്ഞു [SAPO Desporto വഴി]:

“ബെഞ്ചിൽ ഇരുത്തിയതിനുള്ള കലിപ്പ് റൊണാൾഡോ തീർത്തു. അതാണ് സംഭവിച്ചത്. വഴിയേ പോയ ഞങ്ങളുടെ താരത്തിന് നേരെയാണ് റൊണാൾഡോ ദേഷ്യപ്പെട്ടതെന്ന് പറഞ്ഞത് തന്നെ അവർക്കിടയിൽ ഉള്ള കലിപ്പ് മറക്കാൻ ആണ്.”