ചെസ് ലോകകപ്പ് ഫൈനല്‍ ടൈ-ബ്രേക്കറിലേക്ക്; കാള്‍സണെ വീണ്ടും സമനിലയില്‍ തളച്ച് ആർ പ്രഗ്നാനന്ദ

ചെസ് ലോകകപ്പ് ഫൈനല്‍ ഇനി ടൈ-ബ്രേക്കറിലേക്ക് രണ്ടാം റൗണ്ടിലും ഇന്ത്യന്‍ കൗമാര വിസ്മയമായ പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ നോർവേ ഇതിഹാസം മാഗ്നസ് കാൾസനെ സമനിലയില്‍ തളച്ചു.രണ്ടാം ഗെയിം 30 നീക്കത്തോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ടും സമനിലയോടെ അവസാനിച്ചിരുന്നു. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയായതോടെ നാളെ നടക്കുന്ന ടൈ-ബ്രേക്കറുകള്‍ ചെസ് ലോകകപ്പ് വിജയിയെ തീരുമാനിക്കും. റാപിഡ് ഫോർമാറ്റിലാണ് രണ്ട് ടൈ-ബ്രേക്കറുകള്‍.

Read more

ടൂർണമെന്‍റില്‍ ഏവരെയും വിസ്മയിപ്പിച്ചാണ് 18 വയസുകാരൻ ആർ പ്രഗ്നാനന്ദ ഫൈനലില്‍ പ്രവേശിച്ചത്. അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സണ്‍ നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ ഇതിനകം പ്രഗ്നാനന്ദ തോല്‍പിച്ചിരുന്നു . നാളെയാണ് ടൈ-ബ്രേക്കർ മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് മത്സരം തുടങ്ങും.