"ടെന്നിസിൽ നിന്നും വിരമിച്ചാൽ അന്യഗ്രഹജീവിയെ പോലെ തോന്നും"; റോജർ ഫെഡറർ അഭിപ്രായപ്പെട്ടത് ഇങ്ങനെ

ടെന്നിസിനെ രണ്ട് ദശാബ്ദത്തോളം ലോകത്തിന്റെ മുൻപിലേക്ക് ഉയർത്തിയ താരമാണ് ഇതിഹാസമായ റോജർ ഫെഡറർ. 2022 സെപ്റ്റംബറിലാണ് അദ്ദേഹം ടെന്നീസ് കളിക്കളത്തിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിച്ചതിന് ശേഷം ടെന്നീസ് കളിയുടെ ഭാഗമായി ഒരുപാട് തവണ അദ്ദേഹം കളിക്കളത്തിലേക്ക് അതിഥിയായി വന്നിട്ടുണ്ട്. ആ സമയത്ത് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

റോഗർ ഫെഡറർ പറയുന്നത് ഇങ്ങനെ:

‘ടൂര്‍ണമെന്റുകളിലേക്ക് വീണ്ടും തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. ടെന്നിസ് വളരെ വേഗത്തില്‍ മതിയാക്കിയതായി എനിക്ക് തോന്നിയിട്ടുണ്ട്. ടെന്നിസ് കളത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഞാന്‍ ഇപ്പോഴും അവിടെതന്നെയുണ്ടെന്ന് തോന്നുന്നു. ടെന്നിസില്‍ നിന്ന് വിരമിച്ചാല്‍ ഒരു അന്യഗ്രഹ ജീവിയെ പോലെ തോന്നാറുണ്ട്. എന്നാല്‍ എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. അത് വളരെ നല്ല കാര്യമാണ്”

റോജർ ഫെഡറർ തുടർന്നു

“റാഫയുടെ ഈ വര്‍ഷത്തെ പരിമിതമായ പ്രകടനം കാരണം അദ്ദേഹത്തെ കുറിച്ച് പ്രവചനം നടത്താന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ നൊവാക് ഒളിംപിക്‌സില്‍ വിജയിക്കുകയും ഒരു സീസണ്‍ മുഴുവന്‍ കളിക്കുകയും ചെയ്തു. പരിക്ക് അദ്ദേഹത്തെ തളര്‍ത്തിയില്ല. ജോക്കോവിച്ചിന് മുന്നോട്ടുപോകാന്‍ ഇനിയും അവസരങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു” റോജർ ഫെഡറർ പറഞ്ഞു.