ചെറുപ്പത്തില്‍ മണ്ണ് വാരിക്കളിച്ചാല്‍ പോലും വഴക്കുപറഞ്ഞ് പിന്‍തിരിപ്പിക്കാറാണ് പതിവ്. ആ സാഹചര്യത്തില്‍ ഒരു മനുഷ്യന്‍ മണ്ണ് തിന്ന് ജീവിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേക രീതിയില്‍ മണ്ണ് പാകം ചെയ്ത് കഴിക്കുന്ന മനുഷ്യരെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇന്ത്യയിലുമുണ്ട് അങ്ങനൊരാള്‍.
കാരു പാസ്വാ എന്ന ജാര്‍ഖണ്ഡുകാരന്‍ 90 വര്‍ഷമായി മണ്ണ് തിന്ന് ജീവിക്കുകയാണ്. ദിവസവും ഒരു കിലോയോളം മണ്ണ് ഇയാള്‍ അകത്താക്കും. എന്നിരുന്നാലും ഈ 100-ാം വയസിലും ചുറുചുറുക്കോടെ ജീവിക്കുകയാണ് ഈ വൃദ്ധന്‍. 11ാമത്തെ വയസ് മുതലാണ് കാരു പാസ്വാന്‍ മണ്ണ് തിന്നാന്‍ ആരംഭിച്ചത്. വീട്ടില്‍ ഭക്ഷണത്തിന് വകയില്ലാതെ ദാരിദ്ര്യം അലട്ടിയ സമയത്താണ് ആദ്യമായി ഇയാള്‍ മണ്ണ് തിന്നത്. പിന്നീടങ്ങോട്ട് അത് ശീലമായി.
Read more
എന്നാല്‍ മണ്ണ് തിന്നാല്‍ ഉണ്ടാകുന്ന രോഗങ്ങളൊന്നും ഇയാളെ അലട്ടുന്നില്ല. ഇതുവരെ കാര്യമയ അസുഖങ്ങളൊന്നും വന്നിട്ടുമില്ല. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കം പത്ത് പേരുടെ പിതാവാണ് കാരു പാസ്വാന്‍. അസാധാരണമായ ശീലം കൊണ്ടു നടക്കുന്ന പാസ്വാനെ തേടി ബിഹാര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അവാര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.