തൃശൂരിന്റെ തിരക്കില്‍ പെട്ടെന്നൊരു പച്ചമനുഷ്യന്‍ തെരുവിലേക്ക് ഇറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു. ഏത്‌ടെ ഈ ഗഡിയെന്ന് കണ്ടുനിന്നവരെല്ലാം അത്ഭുതപ്പെട്ടു. കഥയറിഞ്ഞവരെല്ലാം പിന്നീട് ഒന്ന് പുഞ്ചിരിച്ചു. പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായാണ് തൃശൂര്‍ നഗരത്തില്‍ ഗ്രീന്‍മാന്‍ ഏകാംഗനാടകവുമായി സ്‌പെയിന്‍കാരാനായ ആഡ്രിയാന്‍ ഷെവാര്‍ എത്തുന്നത്.
പച്ചനിറത്തിലൂള്ള വസ്ത്രവും മേക്കപ്പുമെല്ലാം അണിഞ്ഞാണ് സ്റ്റെന്‍ നഗരഹൃദയത്തിലേക്ക് വന്നിറങ്ങിയത്. സാധാരണക്കാരില്‍ അസാധാരണക്കാരനായ ഈ മനുഷ്യന്‍ പച്ചനിറത്തില്‍ കണ്ടെതെല്ലാം കെട്ടിപ്പിടിക്കുന്നു. ഉമ്മ വയ്ക്കുന്നു. അത് വാഹനങ്ങളായാലും ശരി, മനുഷ്യരായാലും ശരി, പച്ചമനുഷ്യന്റെ സ്‌നേഹ വലയത്തിനുള്ളില്‍പെട്ടിരുന്നുപോയി. അതു മാത്രമല്ല, പൊലീസിനൊപ്പം ഗതാഗതം നിയന്ത്രിക്കാനും കൂടി ഈ ഗ്രീന്‍മാന്‍.
ആള് ഭീകരനല്ലെന്ന് മനസ്സിലായതുകൊണ്ടാകാം, പച്ചമനുഷ്യനൊപ്പം നാട്ടുകാരും കൂടി. സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാനും, ഭക്ഷണം നല്‍കിയപ്പോള്‍ വാ തുറന്നുകാണിച്ചക്കാനും അങ്ങനെ അറിയാതെ നാട്ടുകാരും ലോകം ആദരിക്കുന്ന ഒരു കലാരൂപത്തിന്റെ ഭാഗമാവുകയായിരുന്നു.
മലയാളികള്‍ തെരുവുനാടകങ്ങള്‍ പലതും കണ്ടിട്ടുണ്ടാകും.പക്ഷെ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഗ്രീന്‍മാന്‍ എന്ന ഏകാംഗനാടകം. കാപട്യമില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാവുകയാണ് തൃശൂര്‍ നഗരത്തിലറങ്ങിയ ഗ്രീന്‍മാന്‍.
Read more