രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍.39 ശതമാനം ഇടിവാണ് മൂന്നാം പാദത്തില്‍ പറത്തുവിട്ട കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന് ഉണ്ടായിരിക്കുന്നത്. മുകേഷ് അംബാനി ജിയോയുമായി എത്തിയപ്പോള്‍ രാജ്യത്തെ ടെലികോം വ്യവസായം ഒട്ടാകെ ഇടിഞ്ഞിരുന്നു. ഇതില്‍ നല്ല പരിക്ക് പറ്റിയ ടെലികോം കമ്പനിയായിരുന്നു എയര്‍ടെല്‍. കൂടാതെ ട്രായ് നടത്തിയ അപ്രതീക്ഷിത പരിഷ്കരണങ്ങളും എയര്‍ടെല്ലിന് തിരിച്ചടിയായി.
ഇന്ത്യയ്ക്കകത്തും പുറത്തും ഇന്റര്‍നെറ്റ് കണക്ഷന് നിരക്കുകള്‍ കുത്തനെ കുറച്ചതും,കടുത്ത താരിഫ് മത്സരവും എയര്‍ടെല്ലിന്റെ ലാഭത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ എയര്‍ടെല്ലിന് 504 കോടിയായിരുന്നു ലാഭമെങ്കില്‍ ഇപ്പോള്‍ 306 കോടിയായി കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞ പാദത്തില്‍ 343 കോടി രൂപയായിരുന്നു കമ്പനിക്കുണ്ടായ ലാഭം.
ഈ വര്‍ഷം എയര്‍ടെല്ലിന്റെ ആകെ വരുമാനം 13 ശതമാനം ഇടിഞ്ഞ് 20319 കോടി രൂപയിലെത്തിയിരിക്കുകയാണ്. എന്നാല്‍ മുന്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 21,777 കോടിയായിരുന്നു. 28.9 കോടി വരിക്കാരുള്ള എയര്‍ടെല്ലിനുള്ളത്. ഇന്റര്‍നെറ്റ് കണക്ഷന് നിരക്ക് ആറു പൈസയായി കുറച്ചതാണ് കമ്പനിക്ക് ഇപ്പോള്‍ വന്‍ തിരിച്ചടിയായിരിക്കുന്നതെന്നാണ് നിരീക്ഷണം. എയര്‍ടെല്ലിന് മാത്രമല്ല,വോഡഫോണ്‍, ഐഡിയ കമ്പനികളുടെ വരുമാനവും കുത്തനെ കുറഞ്ഞിട്ടുണ്ട്.
Read more
എയര്‍ടെല്ലിന്റെ ഐയുസി നഷ്ടം 1,061.5 കോടി രൂപയാണ്. ഐയുസി വെട്ടിക്കുറച്ചപ്പോഴുണ്ടായ പ്രതിസന്ധിയും കമ്പനിയെ തളര്‍ത്തിയിരുന്നു. വരും പാദങ്ങളില്‍ വരുമാനം ഇനിയും കുത്തനെ താഴാന്‍ ഇത് കാരണമാകുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. വരുമാനത്തിലിടവ് വന്നിട്ടുണ്ടെങ്കിലും എയര്‍ടെല്ലിന് 81 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചുവെന്നത് പ്രതീക്ഷ നല്കുന്നതാണെന്നാണാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത