ഇന്ത്യന്‍ ടെലികോം രംഗത്ത് അത്ഭുതങ്ങള്‍ രചിച്ച് മുന്നേറുകയാണ് റിലേന്‍സ് ജിയോ. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയ 17 വര്‍ഷം കൊണ്ടു നേടിയെടുത്ത ത്രൈമാസ വരുമാനം വെറും 16 മാസം കൊണ്ട് മറികടന്നാണ് ജിയോ വീണ്ടും അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.
സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍) 6879 കോടി രൂപയാണ് റിലയന്‍സ് ജിയോയുടെ വരുമാനം. ഇതേകാലയളവില്‍ ഐഡിയ നേടിയത് 6700 കോടി രൂപയാണ്.
1997-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐഡിയ 2014-ല്‍ മാത്രമാണ് ആറായിരം കോടിക്കടുത്ത് വരുമാനം നേടാന്‍ തുടങ്ങിയത്. എന്നാല്‍ 2016 സെപ്തംബര്‍ അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ച ജിയോ വെറും 16 മാസം കൊണ്ടാണ് ഈ വരുമാനപരിധി മറികടന്നിരിക്കുന്നത്. എയര്‍ടെലും പ്രവര്‍ത്തനം തുടങ്ങി പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയിലേക്ക് ഉയര്‍ന്നത്.
Read more
ജിയോയുടെ നേട്ടം വെറുതേ വന്നു വീണതല്ല എന്നതാണ് ശ്രദ്ധേയം. 2015-ല്‍ ടെസ്റ്റ് റണ്‍ തുടങ്ങിയ ജിയോ ഇതിനോടകം 2.15 കോടി പ്രവര്‍ത്തനമൂലധനമായി ചിലവിട്ടത്. ഇപ്പോഴും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 17 കൊല്ലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐഡിയ 1.25 ലക്ഷം കോടി രൂപയാണ് ഇതുവരെ ബിസിനസില്‍ ചിലവഴിച്ചത്. എയര്‍ടെലാണെങ്കില്‍ ഇത്രകാലം കൊണ്ട് 2.03 ലക്ഷം കോടി രൂപയും. ഈ അന്തരം കാണുമ്പോളാണ് പണം എറിഞ്ഞ് പണം വാരുന്ന തന്ത്രം ശരിക്കും ക്ലിക്കായെന്ന് തോന്നുന്നത്.