വക്കീലും ജഡ്ജിയും തമ്മില്‍ കോടതി മുറിയ്ക്ക് പുറത്ത് പൊരിഞ്ഞ അടി, വീഡിയോയുടെ സത്യാവസ്ഥ

അഭിഭാഷകരുടെ വേഷമണിഞ്ഞ രണ്ടു പേര്‍ കോടതി മുറിയ്ക്ക് പുറത്ത് വഴക്കടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിരവധിപേരാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഈ വീഡിയോ പങ്കുവെക്കുന്നത്.

മഹാരാഷ്ട്രയിലെ ഒരു കോടതിയില്‍ നിന്നുള്ള വീഡിയോയാണിതെന്നും കോടതി മുറിയ്ക്ക് പുറത്ത് ഒരു ജഡ്ജിയും അഭിഭാഷകനും തമ്മിലുള്ള വഴക്കാണിതെന്നുമാണ് വീഡിയോ പങ്കുവെച്ചവര്‍ ഉന്നയിക്കുന്ന അവകാശവാദം.

എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നിലുള്ള സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലാ കോടതിയിലെ രണ്ട് വനിതാ അഭിഭാഷകരാണ് ഈ വീഡിയോയിലുള്ളത്.

Read more

ഈ സംഭവം നടക്കുന്നത് ഒക്ടോബറിലാണ്. ഈ അഭിഭാഷകര്‍ ഇരുവരും തങ്ങളുടെ കക്ഷികളെ പ്രതിനിധീകരിക്കാന്‍ കോടതിയിലെത്തുകയും പിന്നീട് കേസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസം മൂലം പരസ്പരം വഴക്കിടുകയുമായിരുന്നു.