മലപ്പുറം മമ്പാട് കുട്ടികളെ പൂട്ടിയിട്ട സംഭവത്തിൽ രക്ഷിതാക്കൾ കസ്റ്റഡിയിൽ. ആറും മൂന്നും വയസ്സുള്ള കുട്ടികളെ അവശനിലയിൽ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രക്ഷകർത്താക്കളായ തമിഴ്നാട് സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിരുതാസലം സ്വദേശികളായ തങ്കരാജ്, സഹോദരി മാരിയമ്മ എന്നിവരാണ് കസ്റ്റഡിയിലായത്. തങ്കരാജിന്‍റെ ഭാര്യ മഹേശ്വരി നേരത്തെ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയാണ് കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വിവരം പുറത്തറിയിച്ചത്.
Read more
അവശരായ കുട്ടികൾക്ക് കണ്ണ് തുറക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. നിലമ്പൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടികളെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളവും ബിസ്കറ്റും മറ്റും നൽകിയതോടെയാണ് കുട്ടികളുടെ നില അൽപം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.