ശശികലക്ക് മുന്നില്‍ ജയലളിത പലപ്പോഴും നിസഹായയായിരുന്നു. ജയലളിതയുടെ അരിവപ്പുകാരന്‍ മുതല്‍ പേഴ്‌സണല്‍ സെക്യുരിറ്റി ഓഫീസര്‍ വരെ, ഡോക്ടര്‍ മുതല്‍ നേഴ്‌സ് വരെ എല്ലാവരും ശശികലയോട് അടങ്ങാത്ത കൂറുപുലര്‍ത്തുന്നവരായിരുന്നു. തമിഴ്‌നാടിന്റെ ഉരുക്ക് വനിത, പുരൈട്ചി തൈലൈവി ജയലളിത മന്നാര്‍ഗൂഡി മാഫിയക്ക് മുന്നില്‍ അതീവ ദുര്‍ബലയായ നിഴല്‍മാത്രമായിരുന്നു.