നവംബര്‍ 3 ന് ശേഷം കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് തെയ്യാറെടുക്കുന്നു. ഒരോ സര്‍വ്വകലാശാലകളില്‍ നിന്നും പത്ത് പ്രൊഫസര്‍മാരുടെ വീതം പേരുകളാണ് ഗവര്‍ണ്ണറുടെ കയ്യിലുള്ള ലിസ്റ്റിലുള്ളത്. ഇവരെല്ലാവരും പത്ത് വര്‍ഷത്തിലധികം കാലം സര്‍വ്വകലാശാലാ ശാല പ്രൊഫസര്‍ പദവിയില്‍ സേവനമനുഷ്ഠിച്ചവരുമാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ യു ജി സി ചട്ടങ്ങളുടെ ചുവട് പിടിച്ചാണ് വി സി മാരെ നിയിക്കാന്‍ ഗവര്‍ണ്ണര്‍ തെയ്യാറെടുക്കുന്നത്.