നിര്‍ധനരായ പത്ത് യെമനീസ് പൗരന്‍മാര്‍ക്ക് സൗജന്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്താനുള്ള കരാര്‍ യെമന്‍ എംബിസിയുമായി ആസ്റ്റര്‍ മിംസും ആസ്റ്റര്‍മെഡിസിറ്റിയും ഒപ്പുവച്ചു. ഇന്ത്യയിലെ യെമനീസ് അംബാസിഡര്‍ അബ്ദുള്‍മാലിക് അല്‍ ഇറയാനിയുടെയും , യെമന്‍ എംബിസിയുടെ മെഡിക്കല്‍ കൗണ്‍സിലര്‍ ഡോ അനീസ് ഹസന്റെയും സാന്നിധ്യത്തിലാണ് ഡല്‍ഹിയില്‍ വച്ച് കരാര്‍ ഒപ്പ് വച്ചത്. കരാര്‍ അനുസരിച്ചത് ഗുരുതരമായ കരള്‍ രോഗം ബാധിച്ച പത്ത് യെമനീസ് പൗരന്‍മാരുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മിംസും , ആസ്റ്റര്‍മെഡിസിറ്റിയും സൗജന്യമായി നടത്തിക്കൊടുക്കും. ഇതിന്റെ ചിലവ് ഡോ. മൂപ്പന്‍ഫൗണ്ടേഷനും മറ്റ് ചാരിറ്റി സംഘടനകളും വഹിക്കും. സൗജന്യ കരള്‍മാറ്റ ശസ്ത്രക്രിയക്ക് അര്‍ഹരായ യെമനീസ് പൗരന്‍മാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് എംബസി തന്നെ ആശുപത്രിക്ക് നല്‍കും. ഇന്ത്യയില്‍ താമസിക്കുമ്പോഴുള്ള യാത്രയുടെയും സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നതിനും ഉള്ള ചിലവ്്് ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ വഹിക്കണം.
അതോടൊപ്പം തന്നെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് യെമനില്‍ നിന്ന് വരുന്ന രോഗികള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് പാക്കേജും ആസ്റ്റര്‍ മിംസും മെഡിസിറ്റിയും ഒരുക്കുന്നുണ്ട്്
Read more
‘ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം യെമനില്‍ ഒരു ലക്ഷം രോഗികള്‍ക്ക് ഒരു ഡോക്ടറുടെ സേവനമേ ലഭിക്കുന്നുള്ളു. അത് കൊണ്ട് തന്നെ മികച്ച ആരോഗ്യ സേവനങ്ങള്‍ കുറഞ്ഞ ചിലവില്‍ അവിടുത്തെ പൗരന്‍മാര്‍ക്ക് ഉറപ്പ് നല്‍കാന്‍ ഇത്തരത്തിലുള്ള സുസ്ഥിരമായ പങ്കാളിത്ത പദ്ധതികള്‍ വളരെയേറെ അത്യാവിശ്യമാണ്. കരള്‍മാറ്റ ശസ്ത്രക്രിയ പോലുള്ളവ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഞങ്ങള്‍ അത് കൊണ്ട് തന്നെ മുന്‍ഗണന നല്‍കുന്നുണ്ട്’ ആസ്റ്റര്‍ ആശുപത്രികളുടെ കേരളാ ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
‘ആസ്റ്റര്‍ മിംസും ആസ്റ്റര്‍ മെഡിസിറ്റിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ യെമനീസ് പൗരന്‍മാര്‍ക്ക് മികച്ച നിലവാരത്തിലുള്ള കരള്‍ മാറ്റ ശസ്ത്രിക്രിയകള്‍ നടത്താന്‍ കഴിയുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്്. ഇത് ഞങ്ങളുടെ പൗരന്‍മാര്‍ക്കും, അതോടൊപ്പം പ്രാദേശിക സമ്പദ്ഘടനക്കും ഒരു പോലെ പ്രയോജനകരമാണ്’ യെമന്‍ എംബസി മെഡിക്കല്‍ കൗണ്‍സില്‍ ഡോ. ഹനീസ് ഹസന്‍ പറഞ്ഞു.