യൂറോളജി സര്‍ജറി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

ആസ്റ്റര്‍ മിംസില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒരു സൗജന്യ യൂറോളജി സര്‍ജറി ക്യാമ്പ് ഫെബ്രുവരി 1 നു ആരംഭിച്ചു. ക്യാമ്പിന് കോഴിക്കോട് ആസ്റ്റര്‍ മിംസ് യൂറോളജി വിഭാഗം മേധാവി ഡോ. രവികുമാര്‍ കെ നേതൃത്വം നല്‍കും. സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അഭയ് ആനന്ദ്, ഡോ. സൂര്‍ദാസ് ആര്‍, ഡോ അല്‍ഫോന്‍സ് എന്നിവര്‍ ക്യാമ്പില്‍ പങ്കാളികളാകും. റോബോട്ടിക് റിനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഉള്‍പ്പെടെയുള്ള അതിനൂതനമായ ചികിത്സാസംവിധാനങ്ങള്‍ ലഭ്യമാകുന്ന കേരളത്തിലെ ഏറ്റവും മികച്ച വൃക്കമാറ്റിവെക്കല്‍ സെന്ററുകളില്‍ ഒന്നാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ ക്യാമ്പില്‍ 100 പേര്‍ക്ക് കുറഞ്ഞ ചിലവില്‍ യൂറോളജി ചികിത്സ നല്‍കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. രജിസ്ട്രേഷന്‍, ഡോക്ടറുടെ പരിശോധന എന്നിവ സൗജന്യമാണ്. ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഡിസ്‌കൗണ്ടും കൂടാതെ സര്‍ജറി ആവശ്യമായി വന്നാല്‍ ആസ്റ്റര്‍ ട്രസ്റ്റിന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്കും ലഭ്യമാക്കിയിട്ടുണ്ട്.

കിഡ്‌നി സ്റ്റോണുകള്‍, വൃക്കയിലെ മററു തടസ്സങ്ങള്‍, പ്രോസ്റ്റേറ്റ് വീക്കവും അനുബന്ധ പ്രശ്‌നങ്ങളും, മൂത്രനാളിയിലെ തടസ്സം , പ്രോസ്റ്റേറ്റ്, കിഡ്‌നി, ബ്‌ളാഡര്‍, വൃഷണങ്ങള്‍ എന്നിവിടങ്ങളിലെ ക്യാന്‍സറുകള്‍, വൃക്കയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ടവര്‍, യുറോളജിയുമായി ബന്ധപ്പെട്ട എല്ലാ റീ കണ്‍സ്ട്രക്റ്റീവ് സര്‍ജറികളും, മൂത്രാശയ വ്യൂഹവുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നങ്ങള്‍ക്കും സര്‍ജറികള്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ക്യാമ്പില്‍ സേവനങ്ങള്‍ ലഭ്യമാവുക.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9562881177, 9633062762 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക