എപ്പോഴും അസുഖങ്ങളാണോ? രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന നാല് നട്സുകൾ ഇവയെല്ലാം…

ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായാണ് നട്‌സിനെ കണക്കാക്കുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് നട്സുകള്‍. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയും നട്സില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില നട്സുകൾ എന്തൊക്കെയെന് നോക്കാം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബദാം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു നട്ട് ആണ്. ഫാറ്റി ആസിഡും പ്രോട്ടീനും ഫൈബറും അടങ്ങിയതാണ് ബദാം. കൊളസ്ട്രോള്‍ കുറയ്ക്കാനും ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിനും പതിവായി ബദാം കഴിക്കുന്നതും വളരെ നല്ലതാണ്.

കശുവണ്ടി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങി കശുവണ്ടിയിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമായ അണ്ടിപരിപ്പ് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കശുവണ്ടി ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള വാള്‍നട്സ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കുന്നു.

പിസ്തയാണ് പട്ടികയില്‍ അവസാനത്തേത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പിസ്ത രോഗപ്രതിരോധശേഷി കൂടാനും പ്രമേഹത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Read more

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.